ഷിബു ചക്രവര്‍ത്തിക്കും ഔസേപ്പച്ചനും ഒപ്പം പ്രവര്‍ത്തിച്ചതിന്റെ സന്തോഷം പങ്കുവെച്ച് സിത്താര കൃഷ്‍ണകുമാര്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതഞ്‍ജനും വയലിനിസ്റ്റും ആണ് ഔസേപ്പച്ചൻ. ഔസേപ്പച്ചനും ഒട്ടേറെ മനോഹരമായ ഹിറ്റ് ഗാനങ്ങള്‍ എഴുതിയ ഷിബു ചക്രവര്‍ത്തിക്കും പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിത്താര കൃഷ്‍ണകുമാര്‍. ഇരുവര്‍ക്കും ഒപ്പമുള്ള ഒരു ഫോട്ടോയും സിത്താര കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. ഒരു പുതിയ സിനിമയുടെ പാട്ടിന് വേണ്ടിയാണ് ഇവര്‍ ഒന്നിച്ചത്.

View post on Instagram

മനോഹരമായ ഒരു കലാസൃഷ്‍ടിക്ക് ഒരുമിച്ച് സാക്ഷ്യം വഹിക്കുന്നത് വലിയ അനുഗ്രഹമാണ്. ആ ഗാനം കേൾക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല. കാരണം ഒരു ശ്രോതാവ് എന്ന നിലയിൽ എനിക്കറിയാം അത് ദൈവികമല്ലാതെ മറ്റൊന്നുമല്ല. എന്നിൽ വിശ്വസിച്ചതിന് വളരെ നന്ദി സർ എന്നാണ് സിത്താര കൃഷ്‍ണകുമാര്‍ വ്യക്തമാക്കിയിരുന്നു.

ഔസേപ്പച്ചൻ മികച്ച സംഗീത സംവിധായകനുള്ള ദേശീയ - സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

ഒരേ കടല്‍, ഉണ്ണികളെ ഒരു കഥ പറയാം എന്നീ സിനിമകള്‍ക്കാണ് ഔസേപ്പച്ചന് അവാര്‍ഡുകള്‍ ലഭിച്ചത്.