സയൻസ് ഫിക്ഷൻ ചിത്രമായ 'അയലാനി'ല്‍ പല അത്ഭുതങ്ങളും പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.
ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രം 'അയലാൻ' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. 'അയലാൻ' പല കാരണങ്ങള്‍ റിലീസ് നീണ്ടുപോയ ഒന്നാണ്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പുരോഗമിക്കുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആര്‍ രവികുമാറിന്റെ സംവിധാനത്തിലുള്ള സയൻസ് ഫിക്ഷനായ 'അയലാനി'ല്‍ വലിയ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നും നാളെ ഒരു അപ്‍ഡേറ്റ് പുറത്തുവിടുമെന്നാണ് ശിവകാര്‍ത്തികേയൻ പ്രൊജക്റ്റുമായി ബന്ധപ്പെട്ടവര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ശിവകാര്‍ത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മാവീരന്റ' റിലീസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മഡോണി അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 11നാണ് പ്രദര്‍ശനത്തിന് എത്തുക മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതിയാണ് 'മാവീരനി'ല്‍ നായിക എന്ന പ്രത്യേകതയുമുണ്ട്.
ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം 'പ്രിൻസ്' ആണ്. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു 'പ്രിൻസ്' എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോള്‍ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു നായിക.
ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് താരമാണ്.
Read More: 'എന്തായാലും ആ സിനിമ സംഭവിക്കും', 'ദശമൂലം ദാമു' എത്തുമെന്ന് സുരാജ്
