സൗരവിന്റെ വീട്ടിൽ നിന്നും പങ്കുവെച്ച വ്ളോഗിനെത്തുടർന്നുണ്ടായ വിമർശനങ്ങളോടും ശ്രീലക്ഷ്‍മി പ്രതികരിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്‍മിയുടേത്. അടുത്തിടെയായിരുന്നു ഇച്ചാപ്പിയുടെ വിവാഹം. അപ്പു എന്നു വിളിക്കുന്ന സൗരവിനെയാണ് ശ്രീലക്ഷ്‍മി വിവാഹം ചെയ്‍തത്. വിവാഹശേഷം സൗരവിന്റെ വീട്ടിൽ നിന്നുള്ള വിശേഷങ്ങൾ ശ്രീലക്ഷ്‍മി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിവാഹശേഷം സൗരവുമൊന്നിച്ച് സ്വന്തം വീട്ടിലെത്തിയ വിശേഷമാണ് ശ്രീലക്ഷ്‍മിയുടെ പുതിയ വ്ളോഗിൽ. സൗരവിന്റെ വീട്ടിൽ നിന്നും പങ്കുവെച്ച വ്ളോഗിനെത്തുടർന്നുണ്ടായ വിമർശനങ്ങളോടും ശ്രീലക്ഷ്‍മി പ്രതികരിക്കുന്നുണ്ട്.

''ഞാൻ പോയശേഷം അച്ഛന് എപ്പോഴും വിഷമമാണ്. പെട്ടന്ന് കരയും. അമ്മ സ്ട്രോങ്ങാണ്. എന്നെ ഏറ്റവും കൂടുതൽ വിളിക്കുന്നത് അച്ഛനാണ്. അച്ഛൻ ഡയൽ ചെയ്ത് വിളിക്കും എന്നിട്ട് അമ്മയെ കൊണ്ട് ഞാനുമായി സംസാരിപ്പിക്കും. അതാണ് അച്ഛന്റെ രീതി. കുറേ നാളുകൾക്കുശേഷം ഞാൻ എന്റെ വീട്ടിലെത്തി. എല്ലാവരും ഒരുപാട് ഹാപ്പിയായി. ഇനി കുറച്ചുനാൾ ഞാൻ ഇവിടെയുണ്ടാകും. അച്ഛനേയും അമ്മയേയും വിട്ട് ഞാൻ പോവുകയാണോയെന്ന് കുറേപ്പേർ ചോദിച്ചിരുന്നു. ഞാനും അപ്പുവും ഇവിടേയും അവിടേയും മാറി മാറിയാകും നിൽക്കാൻ പോകുന്നത്. അച്ഛനും അമ്മയ്ക്കും ഒരു മോനെ കൂടി കിട്ടിയതു പോലെയാണ്'', ശ്രീലക്ഷ്‍മി പറഞ്ഞു. YouTube video player

''ഞാനെന്റെ മാതാപിതാക്കളെ ഉപേക്ഷിച്ചെന്നും എനിക്കവരെ വേണ്ടെന്നുമൊക്കെ പറഞ്ഞ് കുറച്ചുപേർ വീഡിയോസും ചിലർ കമന്റ്സും ഇടുന്നത് കണ്ടിരുന്നു. എന്റെ അച്ഛനേയും അമ്മയേയും അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും ഉറപ്പുള്ള ഒരു വീട്ടിലേക്ക് മാറ്റാനും അവരെ ബുദ്ധിമുട്ടിക്കാതെ വിവാഹം സ്വന്തം ചെലവിൽ തന്നെ ഒരു കടവും വരുത്തി വെക്കാതെ നടത്തുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. ഹൃദ്രോഗിയായ അമ്മയെയും പ്രായമായി വരുന്ന അച്ഛനെയും പൊന്നുപോലെ ഇനി അങ്ങോട്ടും നോക്കാൻ എനിക്കറിയാം. ആരെയും ബുദ്ധിമുട്ടിക്കാതെ തന്നെയാണ് ഇതൊക്കെ ചെയ്തത്. അതുകൊണ്ട് അനാവശ്യമായി ഞങ്ങളുടെ കുടുംബകാര്യത്തിൽ ഇടപെടാതെ സ്വന്തം വീട്ടിലെ കാര്യം നോക്കിയാൽ പോരെ'', എന്നും ശ്രീലക്ഷ്‍മി വ്ളോഗിലൂടെ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക