Asianet News MalayalamAsianet News Malayalam

Barroz : മോഹൻലാലിനൊപ്പം പ്രണവും ? ചർച്ചയായി 'ബറോസ്' സൈനിം​ഗ് ഓഫ് ചിത്രം

ബറോസ് ലൊക്കേഷനിൽ നിന്നുള്ള സൈനിം​ഗ് ഓഫ് ചിത്രമാണ് ചർച്ചകൾക്ക് കാരണം.

Social media said Pranav acting in Mohanlal's Barroz movie
Author
Kochi, First Published Jul 30, 2022, 10:37 AM IST

ഴിഞ്ഞ ദിവസമാണ് മോഹൻലാൽ(Mohanlal) ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്'(Barroz) എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് അവസാനിച്ചത്. ബറോസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒപ്പമുള്ള ഫോട്ടോ സഹിതം പങ്കുവച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോഴിതാ ചിത്രത്തിൽ പ്രണവ് മോഹൻലാലും അഭിനയിക്കുന്നു എന്ന തരത്തിലുള്ള ചർച്ചകളാണ് സമൂമാധ്യമങ്ങളിൽ നടക്കുന്നത്. 

ബറോസ് ലൊക്കേഷനിൽ നിന്നുള്ള സൈനിം​ഗ് ഓഫ് ചിത്രമാണ് ഈ ചർച്ചകൾക്ക് കാരണം. ഫോട്ടോയിൽ മോഹൻലാലിനൊപ്പം ഇരിക്കുന്ന പ്രണവിനെ കാണാനാകും. ഇതാണ് പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയിലാണോ അതോ അഭിനയത്തിലാണോ പ്രണവിന്റെ സാന്നിധ്യമുള്ളതെന്നാണ് ഓരോരുത്തരും ചോദിക്കുന്നത്. 

മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. അതുകൊണ്ട് തന്നൊണ് പ്രണവിന്റെ ചിത്രത്തിലെ സാന്നിധ്യവും ഏറെ ചർച്ചയാകുന്നത്. 

'ഇതാണ് ടീം ബറോസ്, ലൊക്കേഷനിനോട് സൈനിങ് ഓഫ് പറയുന്നു. ഇനി കാത്തിരിപ്പ് ആരംഭിക്കുന്നു', എന്നാണ് പാക്കപ്പ് പറഞ്ഞ് കൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

Barroz : ഇനി കാത്തിരിപ്പ്; 'ബറോസ്' ലൊക്കേഷനിൽ നിന്നും ഡയറക്ടര്‍ മോഹൻലാൽ സൈനിം​ഗ് ഓഫ് 

ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു.  "ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. അൺയൂഷ്യുൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ", എന്നായിരുന്നു മോഹൻലാൽ പറഞ്ഞിരുന്നത്. 

Follow Us:
Download App:
  • android
  • ios