മാതാപിതാക്കളോളം തന്നെ രാജ്യത്ത് ആരാധകരുള്ള സെലിബ്രിറ്റി കുട്ടിയാണ് സെയ്‍ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂര്‍. തൈമൂറിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പാപ്പരാസികള്‍ തൈമൂറിന്റെ ഫോട്ടോകള്‍ മത്സരിച്ച് പകര്‍ത്താൻ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ തൈമൂറും തന്റെ മകള്‍ ഇനായയും തമ്മിലുള്ള അടുപ്പത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സെയ്‍ഫിന്റെ സഹോദരിയും നടിയുമായ സോഹ.

രണ്ടുപേരും ചെറിയ കുഞ്ഞുങ്ങളാണ്. നിഷ്‍കളങ്കരായ കുട്ടികള്‍. ഒരുമിച്ച് കളിക്കുന്നവര്‍. പക്ഷേ തൈമൂര്‍ ഭയങ്കര കെയറിംഗ് ഉള്ള കുട്ടിയാണെന്നാണ് എനിക്കു തോന്നുന്നത്. തൈമൂറിന്റെ മുടി ഒരിക്കല്‍ ഇനായ പിടിച്ചുവലിച്ചു. പക്ഷേ തൈമൂര്‍ ഒന്നും പറഞ്ഞില്ല. സ്വന്തം കുടുംബത്തിലെ കുട്ടിയാണെന്ന് ചിലപ്പോള്‍ അവന് മനസ്സിലാകുന്നുണ്ടാകും. അതുകൊണ്ടാകും അവൻ ക്ഷമിക്കുന്നത്- സോഹ പറയുന്നു. തൈമൂറിനെപ്പോലെ തന്നെ ഇനായയ്‍ക്കും സാമൂഹ്യമാധ്യമത്തില്‍ ഒരുപാട് ആരാധകരുണ്ട്. അതേസമയം പാപ്പരാസികള്‍ തൈമൂറിന്റെ പിന്നാലെ നടക്കുന്നതില്‍ സെയ്‍ഫ് എതിര്‍പ്പ് പലതവണ പറഞ്ഞിരുന്നു. കുട്ടികള്‍ അവരുടെ വളര്‍ച്ചയില്‍ അനുഭവിക്കേണ്ട സന്തോഷമുണ്ട്. എപ്പോഴും മാധ്യമശ്രദ്ധ ബുദ്ധിമുട്ടുണ്ടാക്കും. അച്ഛനെന്ന നിലയില്‍ എന്റെ മകനെ ക്യാമറയ്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതില്‍ നിന്ന് വിലക്കാൻ എനിക്ക് അധികാരമുണ്ട്. സെലിബ്രിറ്റി എന്ന നിലയില്‍ ഞങ്ങളോട് ആകാം, പക്ഷേ ഞങ്ങളുടെ മകൻ എപ്പോഴും മാധ്യമശ്രദ്ധയിലുണ്ടാകണം എന്നത് ശരിയല്ല- സെയ്‍ഫ് അലി ഖാൻ പറയുന്നു.