രാജ്യത്തെ യുവ നടിമാരില്‍ മുൻനിരയിലാണ് സോനം കപൂര്‍. അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുണ്ട്. സോനം കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സോനം കപൂറിന്റെ കുട്ടിക്കാലത്തെ ഫോട്ടോ ചര്‍ച്ചയാകുന്നു. സോനം കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. സോനം കപൂറിന്റെ സഹോദരങ്ങളും ചിത്രത്തിലുണ്ട്.

ചിരിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് ഫോട്ടോയിലുള്ളത്. തന്റെ കയ്യില്‍ നിന്ന് നഷ്‍ടപ്പെട്ട ഫോട്ടോയാണ് ഇത് എന്ന് സോനം കപൂര്‍ പറയുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. നീര്‍ജ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയ താരമാണ് സോനം കപൂര്‍.  ആനന്ദ് അഹൂജയാണ് സോനം കപൂറിന്റെ ഭര്‍ത്താവ്.  ദ സോയ ഫാക്ടര്‍ എന്ന സിനിമയാണ് സോനം കപൂര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

അച്ഛൻ അനില്‍ കപൂര്‍ നായകനാകുന്ന എകെ വേര്‍സസ് എകെ എന്ന സിനിമയിലും സോനം കപൂര്‍ അഭിനയിക്കുന്നുണ്ട്.

ഏക് ലഡ്‍കി കൊ ദേഖാ തൊ ഐസ ലഗ എന്ന ചിത്രത്തിലും അച്ഛൻ അനില്‍ കപൂറിനൊപ്പം സോനം കപൂര്‍ അഭിനയിച്ചിരുന്നു.