ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സോനു സൂദ്. കൊവിഡ് കാലത്തടക്കം ഒട്ടേറെ പേര്‍ക്കാണ് സോനു സൂദിന്റെ സഹായം കിട്ടിയത്. സോനം സൂദുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സോനു സൂദ് നായകനാകുന്ന സിനിമയാണ് ചര്‍ച്ച. സോനു സൂദ് തന്നെ ഇക്കാര്യത്തെ കുറിച്ച് ഷെയര്‍ ചെയ്‍തിട്ടുണ്ട്. അമിതാഭ് ബച്ചൻ സോനു സൂദിന് ആശംസകളും നേര്‍ന്നു.

ഇ നിശ്വാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിസാൻ എന്നാണ് സിനിമയുടെ പേര്.  സോനു സൂദ് നായകനാകുന്ന സിനിമയ്‍ക്ക് ആശംസകളുമായി     ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാവിധ വിജയാശംസകളുമെന്ന് അമിതാഭ് ബച്ചനും പറയുന്നു. സിനിമയില്‍ നായകനാകുന്ന കാര്യം സോനു സൂദ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജീവിതത്തിലെ ഹീറോ വെള്ളിത്തിരയിലും എപ്പോഴും നായകനായി തുടരട്ടെയെന്നാണ് എല്ലാവരും ആശംസിക്കുന്നത്.

തമിഴ് സിനിമയിലൂടെയായിരുന്നു സോനു സൂദും വെള്ളിത്തിരയിലെത്തിയത്.

തുടര്‍ന്ന് തെലുങ്കിലും ഹിന്ദിയിലുമൊക്കെയായി ശ്രദ്ധേയനായ നടനായി മാറി.