പാടാത്ത പൈങ്കിളിയിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ താരം

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പാടാത്ത പൈങ്കിളി. എഴുനൂറിനടുത്ത് എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത പരമ്പര പ്രേക്ഷകപ്രീതിയില്‍ വളരെ മുന്നിലായിരുന്നു. പാടാത്ത പൈങ്കിളിയില്‍ നായകനായി എത്തിയ താരം സൂരജ് സണിന് വളരെ പെട്ടന്നു തന്നെ പ്രേക്ഷകപ്രീതി നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു സൂരജ്. പരമ്പരയ്ക്കുശേഷം ചില സിനിമകളില്‍ താരം ചെറിയ വേഷങ്ങളിലെത്തി. കൂടാതെ 'മൃദു ഭാവെ ദൃഡ കൃത്യേ' എന്ന ചിത്രത്തില്‍ നായകകഥാപാത്രമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം എല്ലാവരോടുമായി പങ്കുവച്ചിരിക്കുകയാണ് താരം.

ആദ്യത്തെ ചിത്രത്തിന് ശേഷം കൃത്യം ഒരു വര്‍ഷമായപ്പോഴേക്കും നായക കഥാപാത്രമായുള്ള അടുത്ത അഭിനയമുഹൂര്‍ത്തത്തിന് വഴിയൊരുങ്ങിയതാണ് സൂരജ് പങ്കുവയ്ക്കുന്ന വിശേഷം. ആവണി എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. സൂരജ് പങ്കുവച്ച കുറിപ്പിനും ചിത്രത്തിനുമെല്ലാം നല്ല പിന്തുണയാണ് കിട്ടുന്നത്.

സൂരജിന്‍റെ കുറിപ്പ് വായിക്കാം

''എല്ലാം അവസാനിച്ചു എന്നിടത്തുനിന്ന് എല്ലാം തുടങ്ങുകയായിരുന്നു എന്റെ ജീവിതം. ദൈവത്തിന് നന്ദി. കഴിഞ്ഞ വര്‍ഷം ഈ സമയം ഞാന്‍ നായക കഥാപാത്രം ചെയ്യുന്ന മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയുടെ പൂജയായിരുന്നു.. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും വീണ്ടും നായക കഥാപാത്രത്തില്‍ എത്തുന്ന 'ആവണി 'എന്ന സിനിമയുടെ പൂജ. വളരെ വലിയ പ്രതീക്ഷയോടെ മുന്നോട്ടു പോകുന്നു. നിങ്ങള്‍ കൂടെയുണ്ടാകും എന്നതാണ് പ്രതീക്ഷ'' എന്നാണ് സൂരജ് കുറിച്ചത്. കൂടെ പൂജ ചടങ്ങില്‍ നിന്നുള്ള ചില ചിത്രങ്ങളും സൂരജ് പങ്കുവച്ചു. 

ALSO READ : റെയ്ബാന്‍ വച്ച്, തോള്‍ ചെരിച്ച് ചിത്ര; 'ഏഴിമല പൂഞ്ചോല' പാടി പ്രിയഗായിക: വീഡിയോ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം