സൂര്യ നായകനാകുന്ന പുതിയ സിനിമയാണ് സൂരരൈ പൊട്രു. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. സൂര്യ തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ട്രെയിലര്‍ റിലീസ് ചെയ്‍ത് മണിക്കൂറുകള്‍ കഴിയും മുന്നേ വൻ ഹിറ്റായിരുന്നു.

മലയാളികളുടെ പ്രിയ നടി അപര്‍ണാ ബാലമുരളിയാണ് ചിത്രത്തിലെ നായിക. സൂര്യ വിവിധ പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് ചെയ്യുന്നത്. ട്രെയിലറിന് മികച്ച കമന്റുകള്‍ ലഭിച്ചതുപോലെ തന്നെയാണ് മോഷൻ പോസ്റ്ററിനും . വിമാന കമ്പനി സ്ഥാപിക്കാൻ തീരുമാനിക്കുന്നതും അതിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളുമൊക്കെയാണ് ചിത്രം പറയുന്നത്. സൂര്യ അത് മികച്ച രീതിയില്‍ ചെയ്യുന്നുണ്ട്. ട്രെയിലറിന് ശേഷം മോഷൻ പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ചിത്രം തിയറ്ററുകളില്‍ തന്നെ കാണേണ്ടതാണെന്നായിരുന്നു ട്രെയിലര്‍ എത്തിയ ശേഷം ആരാധകര്‍ പറഞ്ഞത്.

സുധ കൊങ്ങരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സതീഷ് സൂര്യയാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.