അന്‍പുമണി, അറിവുമണി എന്നീ ഇരട്ട സഹോദരങ്ങളാണ് അന്‍പറിവ് എന്ന പേരില്‍ അറിയപ്പെടുന്നത്

നിര്‍മ്മിച്ച അഞ്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ച നിര്‍മ്മാണ കമ്പനിയാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് (Weekend Blockbusters). അന്‍വര്‍ റഷീദ് ചിത്രം ബാംഗ്ലൂര്‍ ഡെയ്‍സിന്‍റെ സഹനിര്‍മ്മാതാക്കളായിരുന്ന ഈ ബാനര്‍ സ്വന്തമായി നിര്‍മ്മിച്ച ആദ്യ ചിത്രം ഡോ. ബിജുവിന്‍റെ കാട് പൂക്കുന്ന നേരം ആയിരുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നിവ കൂടാതെ ഒടിടിയില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ആയിമാറിയ മിന്നല്‍ മുരളിയുടെ നിര്‍മ്മാതാക്കളും വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആയിരുന്നു. ഇപ്പോഴിതാ ഈ ബാനറില്‍ നിന്നും അടുത്തൊരു ചിത്രം വരുന്നതായ സൂചന നല്‍കിയിരിക്കുകയാണ് ബാനറിന്‍റെ ഉടമയായ സോഫിയ പോള്‍ (Sophia Paul).

തെന്നിന്ത്യയിലെ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍പറിവിനൊപ്പമുള്ള (Anbariv) ചിത്രമാണ് സോഫിയ പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ആവേശം പകരുന്ന ഒരു ഒത്തുചേരല്‍ വൈകാതെ സംഭവിക്കുമെന്നാണ് ചിത്രത്തിന് സോഫിയ പോള്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പ്രോജക്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും സോഫിയ നല്‍കിയിട്ടില്ല.

View post on Instagram

ഇരുമുഖന്‍, കമ്മാരസംഭവം, കെജിഎഫ്, കൈതി, സര്‍പട്ട പരമ്പരൈ, ബീസ്റ്റ് തുടങ്ങി ശ്രദ്ധേയ ഫിലിമോഗ്രഫിയാണ് ആക്ഷന്‍ ഡയറക്ടര്‍മാരും ഇരട്ട സഹോദരന്മാരുമായ അന്‍പറിവിന്റേത്. ഇതില്‍ കെജിഎഫ് ചാപ്റ്റര്‍ 1ന് മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. അന്‍പുമണി, അറിവുമണി എന്നിവരാണ് അന്‍പറിവ് എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രമുഖ ആക്ഷന്‍ കൊറിയോഗ്രഫര്‍മാരായ സ്റ്റണ്ട് ശിവ, പീറ്റര്‍ ഹെയ്ന്‍, വിജയന്‍, കെച്ച ഖംഫക്ഡേ, സില്‍വ, ദിനേശ് സുബ്ബരായന്‍ എന്നിവരുടെ സഹായികളായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് ഇരുവരും സ്വന്തമായി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത്.

ALSO READ : ഓഡിയോ റൈറ്റ്‍സിന് റെക്കോര്‍ഡ് തുക; പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ ഇന്ന്