വിവാഹശേഷം സൗരവിന്റെ വീട്ടിൽ നിന്നുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശ്രീലക്ഷ്‍മി.

സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്‍മിയുടേത്. അടുത്തിടെയായിരുന്നു ഇച്ചാപ്പിയുടെ വിവാഹം. അപ്പു എന്നു വിളിക്കുന്ന സൗരവിനെയാണ് ശ്രീലക്ഷ്മി വിവാഹം ചെയ്‍തത്. വിവാഹശേഷം സൗരവിന്റെ വീട്ടിൽ നിന്നുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. മോൾക്കിഷ്ടപ്പെട്ട ചിക്കൻ കറി ഉണ്ടാക്കിവെച്ചിട്ടുണ്ടെന്നാണ് ഇച്ചാപ്പി എഴുന്നേറ്റു വന്നയുടൻ സൗരവിന്റെ അമ്മ പറയുന്നത്. വേറൊരു വീട്ടിലേക്കു വന്നതുപോലെ തനിക്കു തോന്നുന്നില്ലെന്നാണ് ഇച്ചാപ്പിയും പറയുന്നു.

''സത്യം പറഞ്ഞാല്‍ എനിക്ക് വേറൊരു വീട്ടില്‍ നില്‍ക്കുന്നത് പോലെ തോന്നുന്നില്ല. സ്വന്തം വീട്ടിലെ പോലെയാണ് തോന്നുന്നത്. വേറെ വീട്ടിലേക്ക് പോവുകയാണല്ലോ, അവിടെ എങ്ങനെയായിരിക്കും, എന്തൊക്കെ ചെയ്യണം അങ്ങനെയൊരു ചിന്തയുമില്ലായിരുന്നു എനിക്ക്. ഇവിടെ ഞാന്‍ ഇങ്ങനെ ഓടിച്ചാടി നടക്കുകയാണ്. അതിനേക്കാളേറെ ഹാപ്പിയാണ്. ഞാന്‍ രാവിലെ താഴേക്ക് ചെല്ലുമ്പോള്‍ ചാച്ചനും അമ്മയും ഒന്നിച്ച് എന്തേലും കുക്ക് ചെയ്യുന്നുണ്ടാവും. ഞാന്‍ ജസ്റ്റ് ചായ ഇടും. ഇവിടെ എനിക്കൊന്നും കാര്യമായി ചെയ്യാനില്ല. കല്യാണം കഴിഞ്ഞ് എല്ലാവരും ക്ഷീണത്തിലായിരുന്നു. ഇപ്പോഴാണ് എല്ലാവരും ഒന്ന് സെറ്റായി വരുന്നത്. എപ്പോഴും ഇച്ചാപ്പി മോളെ എന്നാണ് അമ്മ വിളിക്കുന്നത്. ഞാന്‍ ഇവിടെയൊരു കറുത്ത കപ്പ് കണ്ടിരുന്നു. അതെനിക്ക് ഇഷ്ടമായി, ഇനി ഈ കപ്പിലേ ചായ കുടിക്കുള്ളൂ എന്ന് ഞാന്‍ പറഞ്ഞിരുന്നു. മോളുടെ ഇഷ്ടങ്ങളൊക്കെ ഞാന്‍ നേരത്തെ അറിഞ്ഞ് വെച്ചിട്ടുണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്.'', ഇച്ചാപ്പി വ്ളോഗിൽ പറഞ്ഞു.

''എനിക്ക് പ്രത്യേകിച്ച് ഇവിടെ പണിയൊന്നുമില്ല, മരുമോള്‍ വന്നിട്ട് ചെയ്‌തോട്ടെ എന്ന് പറഞ്ഞ് ഒന്നും മാറ്റി വെക്കുന്നില്ല. ഞാന്‍ ചെയ്യുന്ന പണികളെല്ലാം ഞാന്‍ തന്നെ ചെയ്യും. എന്റെ കുഞ്ഞ് ഇതുപോലെ ഇങ്ങ് വന്നാല്‍ മതി'', എന്നായിരുന്നു സൗരവിന്റെ അമ്മയുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക