ഭാവന വീണ്ടും തമിഴില്‍ ഒരു സിനിമയില്‍ നായികയായെത്താൻ ഒരുങ്ങുന്നു. 

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഭാവന. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് ഭാവന. ഭാവന പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. നടി ഭാവനയുടെ തന്നെ ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

പ്രണവ് രാജ് എടുത്ത ഒരു വീഡിയോ ആണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ചിലപ്പോള്‍ പിന്നീട് ഡീലീറ്റ് ചേയ്‍തേക്കാമെന്ന് വീഡിയോയ്‍ക്ക് ടാഗും ചേര്‍ത്തിട്ടുണ്ട്. എന്തായാലും ആരാധകര്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്.

View post on Instagram

ഭാവന വീണ്ടും ഒരു തമിഴ് സിനിമയില്‍ നായികയാകുകയാണ്. ഭാവന നായികയാകുന്ന പുതിയ തമിഴ് ചിത്രം 'ദ ഡോര്‍' ആണ്. നടി ഭാവനയുടെ സഹോദരൻ ജയദേവാണ് സംവിധാനം ചെയ്യുന്നത്. ഭാവനയുടെ ഭർത്താവ് നവീൻ രാജനാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തില്‍ ഭാവനയും നിര്‍മാണപങ്കാളിയാണ്.

ഭാവനയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം 'ഹണ്ടാ'ണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹണ്ട്'. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും 'ഹണ്ടി'ലുണ്ടാകും. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് 'ഹണ്ട്' നിവർത്തുന്നത്. അതിഥി രവിയുടെ 'ഡോ. സാറ' ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.

Read More: ബിഗ് ബോസിന്റെ പണപ്പെട്ടി കൈക്കലാക്കി ആരാകും പുറത്തുപോകുക?, പ്രൊമൊ

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

YouTube video player