ചക്കപ്പഴമെന്ന ഹാസ്യ പരമ്പരയിലും അര്‍ജുന്‍ അഭിനയിച്ചിരുന്നു

ഡാന്‍സും അഭിനയവുമൊക്കെയായി സജീവമായ ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇവരുടെ മകളായ സുദര്‍ശനയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

ടാറ്റt പ്രേമികളായ ഇവരുടെ പുതിയ ടാറ്റൂ വിശേഷവും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ഭര്‍ത്താവ് ചെയ്യുന്ന ആദ്യത്തെ ടാറ്റുവെന്ന ക്യാപ്ഷനോടെയായാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. അടിപൊളിയെന്നായിരുന്നു ആരാധകര്‍ കമന്റ് ചെയ്തത്. അര്‍ജുന്‍ ടാറ്റൂ ചെയ്യുമ്പോള്‍ ഇളകാതെ ഇരിക്കുന്ന സൗഭാഗ്യയെയാണ് വീഡിയോയില്‍ കാണുന്നത്. ഇത് ആദ്യത്തെയാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. മറ്റുള്ളവര്‍ക്ക് ടാറ്റൂ ചെയ്ത് കൊടുക്കുന്നുണ്ടോ അര്‍ജുന്‍ എന്നായിരുന്നു വേറെ ചിലരുടെ ചോദ്യം.

ALSO READ : 'ഗോള്‍ഡ് വര്‍ക്ക് ആയില്ല, പക്ഷേ ഞങ്ങള്‍ക്ക് ലാഭമാണ്'; പൃഥ്വിരാജിന്‍റെ പ്രതികരണം

ഡാന്‍സ് മാത്രമല്ല അഭിനയവും വഴങ്ങുമെന്ന് തെളിയിച്ച അര്‍ജുന്‍ ചക്കപ്പഴമെന്ന ഹാസ്യ പരമ്പരയിലും അഭിനയിച്ചിരുന്നു. കോണ്‍സ്റ്റബിള്‍ ശിവനായാണ് അര്‍ജുന്‍ എത്തിയത്. ഇടക്കാലത്ത് വെച്ച് പരമ്പരയോട് ബൈ പറഞ്ഞ താരം അടുത്തിടെ തിരിച്ചെത്തിയിരുന്നു. പെണ്ണേ പൈങ്കിളി എന്ന വിളിയുമായി തിരികെ എത്തിയ അര്‍ജുന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഉരുളക്കുപ്പേരിയില്‍ അര്‍ജുനൊപ്പം സൗഭാഗ്യയും അഭിനയിച്ചിരുന്നു. ടീച്ചറെ ഇംപ്രസ് ചെയ്യാനായി ഒരുകാര്യവും ഇതുവരെ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. ഞാന്‍ എങ്ങനെയാണോ അതേ പോലെ തന്നെയായാണ് പെരുമാറുന്നതെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

View post on Instagram

ടിക്ക് ടോക്കും റീല്‍സുമൊക്കെ ചെയ്യാറുണ്ടെങ്കിലും അഭിനയത്തില്‍ അത്ര വലിയ താല്‍പര്യമില്ലെന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. സിനിമയിലേക്ക് നിരവധി തവണ അവസരം ലഭിച്ചിരുന്നു. അതിനുള്ള കഴിവുണ്ടോയെന്നറിയാത്തതിനാലാണ് താന്‍ അതൊന്നും സ്വീകരിക്കാത്തതെന്ന് താരം പറഞ്ഞിരുന്നു. ഡാന്‍സ് കളിക്കാനൊരു മടിയുമില്ല, എന്നാല്‍ അഭിനയം അല്‍പ്പം പേടിയുള്ള കാര്യമാണെന്ന് സൗഭാഗ്യ പറഞ്ഞപ്പോള്‍ പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള ധൈര്യക്കുറവാണെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്.