കൊച്ചി: ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ  എസ് പി ശ്രീകുമാറും, സ്നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

സമകാലിക വിഷയങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരിലേക്കെത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയായ 'മറിമായ'ത്തിലെ ലോലിതനും മണ്ഡോദരിയുമായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ അഭിനേതാക്കളാണ് ശ്രീകുമാറും സ്നേഹയും. 'മറിമായ'ത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്‌ക്കെത്തിയത്. മെമ്മറീസ് എന്ന ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രം ശ്രീകുമാറിന് ഏറെ പ്രശസ്തി നല്‍കിയിട്ടുണ്ട്.