എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രശംസ നേടിയ 'സ്പാ' എന്ന ചിത്രം ഇപ്പോൾ ഒടിടി റിലീസിനായി ഒരുങ്ങുകയാണ്.
തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രശംസ നേടിയ എബ്രിഡ് ഷൈൻ ചിത്രം സ്പാ ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുന്നു. മനോരമ മാക്സിലൂടെ മെയ് 28 മുതലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങളെയും ആളുകളെയും സസൂഷ്മം ശ്രദ്ധിച്ച് അവരെ കഥാപാത്രങ്ങളാക്കി യഥാർത്ഥ ഭാവത്തോടെ വെള്ളിത്തിരയിലെത്തിക്കുന്ന ഗംഭീര സംവിധായകൻ കൂടിയാണ് എബ്രിഡ് ഷൈൻ.

ചിത്രത്തിലുള്ള അഭിനേതാക്കൾ എല്ലാം മികവുറ്റ നടന്മാരാണെന്ന് തെളിയിച്ചിട്ടുള്ളവർ കൂടിയാണ്. രസകരമായ കഥയും, മികച്ച സംവിധായകനും,മികവുറ്റ അഭിനേതാക്കളും കൂടിച്ചേർന്നപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്.
സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പൻ താരനിരതന്നെ ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്. സംഗീതം -ഇഷാൻ ഛബ്ര. വരികൾ ബി.കെ -ഹരിനാരായണൻ, സന്തോഷ് വർമ്മ. ആനന്ദ് ശ്രീരാജ്. എഡിറ്റർ -മനോജ്. ഫൈനൽ മിക്സ് -എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ് - ശ്രീ ശങ്കർ. പ്രൊഡക്ഷൻ ഡിസൈനർ -ഷിജി പട്ടണം. പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജു ജെ. കോസ്റ്റ്യൂം ഡിസൈൻ -സുജിത്ത് മട്ടന്നൂർ. മേക്കപ്പ് -പി.വി.ശങ്കർ. സ്റ്റണ്ട് -മാഫിയ ശശി. അസോസിയേറ്റ് ഡയറക്ടർ -ആർച്ച എസ്. പാറയിൽ. ഡി ഐ -ആക്ഷൻ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ് -സുജിത്ത്സദാശിവൻ. സ്റ്റിൽസ് -നിദാദ് കെ.എൻ. വിഎഫ്എക്സ് -മാർജാര. പിആർഒ -മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ -ടെൻ പോയിന്റ്. ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.



