മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയ്യർ ഇൻ അറേബ്യ വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തുക.

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവര്‍ അഭിനയിക്കുന്ന അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ തിരുവനന്തപുരം കൈരളി തീയറ്ററിൽ നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുൻ മന്ത്രിമാരായ എം എം മണി, കെ ടി ജലീല്‍ അടക്കം നിരവധി പേരാണ് പ്രിവ്യൂ ഷോ കാണാൻ എത്തിയത്. കെ കെ രാമചന്ദ്രൻ എംഎല്‍എ, കെ ബാബു എംഎല്‍എ അടക്കമുള്ളവര്‍ തീയറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയ്യർ ഇൻ അറേബ്യ വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തുക. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ഈ ആക്ഷേപഹാസ്യ ചിത്രം എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നിഷ്കളങ്കതയു‍ടെ മാധുര്യം പകരുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച മുകേഷും ഉർവ്വശിയും ദമ്പതികളായെത്തുന്ന ഈ ചിത്രത്തിൽ ഇവരുടെ മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ വേഷമിടുന്നത്. ധ്യാൻ ശ്രീനിവാസന്റെ പ്രണയിനിയായ് ദുർഗ കൃഷ്ണയും എത്തുന്നു.

പ്രണയം തുളുമ്പുന്ന ചിത്രത്തിലെ 'മഴവിൽ പൂവായ്' എന്ന ഗാനം അടുത്തിടെയാണ് പുറത്തുവിട്ടത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകർന്ന ഗാനം വിജയ് യേശുദാസും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചത്. ഉടൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രണയ ജോഡികളായി മാറിയ താരങ്ങളാണ് ധ്യാൻ ശ്രീനിവാസനും ദുർഗ കൃഷ്ണയും. നർമ്മത്തിൽ പൊതിഞ്ഞെത്തിയ ചിത്രത്തിന്റെ ട്രെയ്‍ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

യുകെജിയിൽ പഠിക്കുന്ന ആൻറിയ എത്തും അമ്മയുടെ സ്വപ്നം ഏറ്റുവാങ്ങാൻ; എവിടെയോയിരുന്ന് എല്ലാം പ്രിയ കാണുന്നുണ്ട്!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം