മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമായ 'ഉടുമ്പൻചോല വിഷൻ' ഒക്ടോബർ 21-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ഈ ചിത്രം ഒരു പൂർണ്ണ മാസ്സ് എന്റർടെയ്നറാണ്.

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവു പുതിയ ചിത്രം ‘ഉടുമ്പന്‍ചോല വിഷന്‍റെ’ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം ഒക്ടോബർ 21ന് തിയറ്ററുകളിൽ എത്തും. അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് ‘ഉടുമ്പന്‍ചോല വിഷന്‍’.

ഒരു കംപ്ലീറ്റ്‌ മാസ്സ് എന്റര്‍ടൈനറായാണ് സംവിധായകനും ടീമും ഉടുമ്പന്‍ചോല വിഷന്‍ ഒരുക്കിയിരിക്കുന്നത്. എ&ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമനും പ്രധാന വേഷത്തിലുണ്ട്.

ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ മുരുഗൻ, ആദേഷ് ദമോദരൻ, ശ്രിയ രമേഷ്, അർജുൻ ഗണേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ, റൈറ്റർ: അലൻ റോഡ്‍നി, എക്സി.പ്രൊഡ്യൂസർ: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോൾരാജ്, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ്: എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർ: സിറാസ് എംപി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കണ്ണൻ ടിജി, അസോസിയേറ്റ് ഡയറക്ടർ: അജ്മൽ ഹംസ, അർജുൻ ഗണേഷ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ആദർശ് കെ രാജ്, അസി.ഡയറക്ടർമാർ: തോമസ് കുട്ടി രാജു, അഭിരാമി കെ ഉദയ്, രവീണനാഥ് കെ.എൽ, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming