'മൗനരാഗ'ത്തിൽ നിന്ന് താൻ ഇനിയുണ്ടാകില്ലെന്ന് പറയുകയാണ് ശ്രീശ്വേത മഹാലക്ഷ്‍മി.
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗമെന്ന സീരിയലിലെ അഭിനേതാക്കളെ എല്ലാം പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ എന്ന പോലെ പരിചിതമാണ്. 'കല്യാണി' എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് 'മൗനരാഗം' എന്ന പരമ്പരയുടെ കഥ മുമ്പോട്ട് പോകുന്നത്. പരമ്പരയിൽ 'കല്യാണി' എന്ന പ്രധാന കഥാപാത്രമായി വേഷമിടുന്നത് അന്യ ഭാഷാ നടിയായ ഐശ്വര്യ റംസായിയാണ്. ഇപ്പോൾ കല്യാണിയുടെ ഗർഭകാലം ആഘോഷമാക്കുകയാണ് സീരിയൽ ആരാധകർ.
സീരിയലിലെ നായിക നായകന്മാർ മാത്രമല്ല, താരങ്ങള്‍ എല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ, 'മൗനരാഗത്തി'ലെ 'സോണി'യായുള്ള അവസാനത്തെ വീഡിയോയാണിത് എന്ന് വ്യക്തമാക്കുകയാണ് ശ്രീശ്വേത മഹാലക്ഷ്‍മി. 'സോണി എന്ന നിലയിൽ അവസാന വീഡിയോ ആയിരിക്കും. എന്താണ് ഞാൻ പറയേണ്ടതെന്ന് എനിക്കറിയില്ല. മനോഹരമായ ഒരു കഥാപാത്രമായിരുന്നു ഇത്. നിർഭാഗ്യവശാൽ എനിക്ക് സോണി എന്ന് കഥാപാത്രത്തോടൊപ്പം ഇനി സഞ്ചരിക്കാൻ കഴിയില്ല. ഒരുപക്ഷേ എന്ന സംബന്ധിച്ച് മറ്റ് എന്തെങ്കിലും പദ്ധതികള്‍ പ്രപഞ്ചത്തിന് ഉണ്ടായിരിക്കും.
എല്ലാം സംഭവിക്കുന്നത് ഒരു കാരണത്താലാണ്. അതുപോലെ ഞാൻ ഇതും പരിഗണിക്കും. 'സോണി' എപ്പോഴും എന്റെ ഹൃദയത്തോട് തന്നെ ചേർന്ന് നിൽക്കുമെന്ന് നിങ്ങൾ എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരുപാധികമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും വീഡിയോയ്‍ക്ക് ക്യാപ്ഷനായി ശ്രീശ്വേത മഹാലക്ഷ്‍മി കുറിച്ചിരിക്കുന്നു.
സെറ്റിലെ എല്ലാ വിശേഷങ്ങളും തമാശകളും താരം നിരന്തരം പങ്കുവെച്ചിരുന്നു. ശ്രീശ്വേത മഹാലക്ഷ്‍മി, 'വിക്ര'മായി വേഷമിടുന്ന താരം കല്യാണ്‍ ഖന്നയുമായി പ്രണയത്തിലാണെന്ന് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. കല്യാണ്‍ ഖന്നയ്ക്ക് ഒപ്പമുള്ള തന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ശ്രീശ്വേത പ്രണയം വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഞാൻ വില്ലനുമായി പ്രണയത്തിലാണെന്ന് പറഞ്ഞ നടി ഏതാനും ലവ് ഇമോജികളും പങ്കുവെച്ചിരുന്നു.
Read More: തമന്നയും തൃഷയും ഒന്നിക്കുന്നു, വമ്പൻ താരങ്ങള്‍ അജിത്തിനൊപ്പം
