സാമൂഹ്യ മാധ്യമങ്ങളിലെ ചിത്രങ്ങള്‍ക്ക് അശ്ലീല കമന്റുകള്‍ എഴുതിയതിന് എതിരെ നടി ശ്രിന്ദ. തന്റെ പേജില്‍ വെറുപ്പം അശ്ലീല കമന്റുകളും യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ശ്രിന്ദ പറഞ്ഞു.

ക്രിയാത്മതയും അഭിപ്രായവും നിലപാടുകളും അറിവുമെല്ലാം പങ്കുവയ്ക്കാനുള്ള ഇടമാണ് സാമൂഹ്യമാധ്യമം. എന്നാല്‍ കുറേ ആളുകള്‍ വെറുപ്പും നെഗറ്റിവിറ്റിയും പ്രചരിപ്പിക്കുവാനും  ഇത് ഉപയോഗിക്കുന്നു. പൊതുവെ ഇത്തരം അശ്ലീല കമന്റുകളോട് പ്രതികരിക്കാന്‍ പോകാറില്ല, അത്തരക്കാര്‍ ശ്രദ്ധ കിട്ടാന്‍ ചെയ്യുന്നതാണെന്ന് അറിയാം. മാത്രമല്ല ഇതൊന്നും എന്നെ ബാധിക്കുകയുമില്ല. പക്ഷേ ഇത്തവണ പ്രതികരിക്കാന്‍ കാരണം മോശം കമന്റ് ചെയ്‍തയാളൊരു കുട്ടിയാണെന്നതിനാലായിരുന്നു.  അവന്റെ പ്രൊഫൈലില്‍ നിന്ന തോന്നുന്നതൊരു കുട്ടിയാണെന്നാണ്, വളരെ മോശമായ കമന്റുകളാണ് ചെയ്‍തിരിക്കുന്നത്. അത് പിന്നീട് വലിയൊരു വഴക്കും ബഹളുമായി മാറി. എനിക്ക് വേണ്ടി പിന്തുണച്ചു നിന്ന കുട്ടിയോട് നന്ദിയുണ്ട്. എന്നാൽ ഇങ്ങനല്ല മുന്നോട്ടുപോകേണ്ടത്. എന്റെ പേജിൽ ഇതുപോലുളള വെറുപ്പും അശ്ലീല കമന്റുകളുംയാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല. ഞാൻ എന്തു ധരിക്കണമെന്നത് എന്റെ ചോയ്‍സ് ആണ്. പക്ഷേ നിങ്ങൾ എന്റെ പേജിലൂടെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നു. ഇനി ഒരിക്കലും ഇത് തുടരാനാകില്ല. ഇത് ഇവിടെ വച്ചു നിർത്തണം. സ്വയം ബഹുമാനിക്കാൻ പഠിക്കൂ. നല്ല കാര്യങ്ങൾ ചെയ്യൂവെന്നും ശ്രിന്ദ പറയുന്നു.