മലയാളത്തില്‍ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്രിന്ദ. ഫോര്‍ ഫ്രണ്ട്സ് എന്ന സിനിമയിലൂടെയായിരുന്നു സ്രിന്ദ വെള്ളിത്തിരയില്‍ എത്തിയത്. ശ്രിദ്ധയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സ്രിന്ദ തന്നെ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സിനിമയിലെത്തും മുന്നേയുള്ള ഫോട്ടോയാണ് സ്രിന്ദ ഷെയര്‍ ചെയ്‍തത്.

മെയ്‍ക്ക് കൂടിപ്പോയോ ചേട്ടാ എന്ന ഡയലോഗ് ആയിരുന്നു സ്രിദ്ധയെ ജനപ്രിയ ആക്കിയത്. നിവിൻ പോളിയുടെ നായികയായിട്ടുള്ള കഥാപാത്രം. ഇന്നും പ്രേക്ഷകര്‍ ആ ഡയലോഗ് തമാശയായി പറയാറുണ്ട്. 2010ല്‍ ഫോര്‍ ഫ്രണ്ട്സ് എന്ന സിനിമയിലൂടെ സിനിമ അഭിനേതാവായി. ഇപ്പോള്‍, 2006ലെ ഒരു ഫോട്ടോയാണ് സ്രിന്ദ ഷെയര്‍ ചെയ്‍തത്. സിനിമയില്‍ വരും മുന്നേയുള്ള ഫോട്ടോയാണ് എന്ന് സ്രിന്ദ പറയുന്നു. ജീവിതം എന്താണ് കാത്തുവച്ചിരുന്നത് എന്ന് തനിക്ക് അന്ന് അറിയാമായിരുന്നില്ല എന്നും സ്രിന്ദ പറയുന്നു.