രാജമൗലി മഹേഷ് ബാബു ചിത്രത്തിലെ നായികയെ തീരുമാനിച്ചോ?: വന്‍ അപ്ഡേറ്റ്

എസ്എസ്എംബി29 എന്ന ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിൽ ബോളിവുഡിന്‍റെ പ്രിയപ്പെട്ട നടി ഇന്ത്യന്‍ സിനിമയിലേക്ക് തിരിച്ചെത്തും എന്നാണ് വിവരം

SSMB29 Speculation on  Priyanka Chopra Joins Mahesh Babu's Jungle Adventure

മുംബൈ: എസ്എസ്എംബി29 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന എസ്എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്‍റെയും  ആക്ഷൻ അഡ്വഞ്ചർ ഇന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ടൈംലൈൻ, പ്ലോട്ട്, അഭിനേതാക്കൾ, റിലീസ് തീയതി എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ രഹസ്യമാക്കിയാണ് അണിയറക്കാര്‍ കൊണ്ടുപോകുന്നത്.

എന്നാല്‍ ചിത്രത്തിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കുറവില്ല, ബിഗ് ബജറ്റ് പാൻ-ഇന്ത്യ പ്രോജക്റ്റിലേക്ക് പ്രിയങ്ക ചോപ്രയുടെ പേരാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഇപ്പോള്‍ യുഎസില്‍ താമസമാക്കിയ പ്രിയങ്ക ഹോളിവുഡ് ചിത്രങ്ങളിലും സീരിസുകളിലുമാണ് ഇപ്പോള്‍ സഹകരിക്കുന്നത്. അടുത്തിടെ വലിയൊരു ഇന്ത്യന്‍ പ്രൊജക്ടുമായി എത്തുന്നു എന്ന നടി സൂചിപ്പിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തികൂട്ടിയത്. 

SSMB29 Speculation on  Priyanka Chopra Joins Mahesh Babu's Jungle Adventure

ദി സ്കൈ ഈസ് പിങ്ക് എന്ന 2019 ചിത്രത്തിന്  ശേഷം പ്രിയങ്ക ചോപ്ര ഒരു ഇന്ത്യൻ സിനിമയും ചെയ്തിട്ടില്ല, റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യൻ സിനിമയിലേക്കുള്ള പ്രിയങ്കയുടെ വലിയ തിരിച്ചുവരവായിരിക്കും  ആയിരിക്കും  എസ്എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്‍റെയും  ആക്ഷൻ അഡ്വഞ്ചർ.

അതേ സമയം ചിത്രത്തിന്‍റെ കാസ്റ്റിംഗ് അടക്കം പുരോഗമിക്കുന്നുവെന്നാണ് വിവരം. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ പൃഥ്വിരാജ് എത്തും എന്ന് അടക്കം അഭ്യൂഹങ്ങള്‍ വന്നിരുന്നു.  എപ്പോഴും ഒരു ചിത്രം സമയമെടുത്ത് ചെയ്യുന്ന വ്യക്തിയാണ് രാജമൗലി. ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദുബായിലാണ് പുരോഗമിക്കുന്നത്. അതേ സമയം ചില ടോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം 2027 ആദ്യപാദത്തിലാണ് റിലീസാകുക എന്നാണ് പുറത്തുവരുന്ന വിവരം. 

 ശ്രീ ദുര്‍ഖ ആര്‍ട്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. അടുത്തിടെ ചിത്രത്തിന്‍റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണ് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക അറിയിപ്പുകള്‍ ഉടന്‍ ഉണ്ടാകും എന്നും നിര്‍മ്മാതാവ് കെഎല്‍ നാരായണ ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. 

മഹേഷ് ബാബു അടക്കമുള്ളവര്‍ക്ക് പരിശീലനം; ആ തെന്നിന്ത്യന്‍ താരത്തിന്‍റെ സഹായം തേടി എസ് എസ് രാജമൗലി

രാജമൗലി മഹേഷ് ബാബു ചിത്രം എന്ന് റിലീസാകും; പ്രധാന അപ്ഡേറ്റ്

Latest Videos
Follow Us:
Download App:
  • android
  • ios