സ്വകാര്യ ഹോട്ടലില്‍ കഴിയുകയായിരുന്ന നടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി തന്നെ തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ആവശ്യം നിഷേധിച്ചാല്‍ കൊന്നുകളയുമെന്ന ഭീഷണിയുമായി താരത്തിന് നേരെ ഇയാള്‍ തോക്കു ചൂണ്ടി. 

ഉത്തര്‍പ്രദേശ്: നടിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹഭ്യര്‍ത്ഥന നടത്തിയ യുവാവിനെ പൊലീസ് വെടിവെച്ചു വീഴ്ത്തി. ഉത്തര്‍പ്രദേശിലെ സോന്‍ബദ്രയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് സംഭവം. സിനിമ ചിത്രീകരണത്തിനെത്തിയ ഭോജ്പുരി നടി റിതു സിംഗിനോടാണ് യുപി സ്വദേശിയായ പങ്കജ് യാദവ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹഭ്യര്‍ത്ഥന നടത്തിയത്.

സ്വകാര്യ ഹോട്ടലില്‍ കഴിയുകയായിരുന്ന നടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ആവശ്യം നിഷേധിച്ചാല്‍ കൊന്നുകളയുമെന്ന ഭീഷണിയുമായി താരത്തിന് നേരെ ഇയാള്‍ തോക്കു ചൂണ്ടി. പേടിച്ചരണ്ട റിതു സിംഗ് ഉച്ചത്തില്‍ അലറി വിളിച്ചു. ബഹളം കേട്ട് ഓടിവന്ന യുവാവാണ് സംഭവം പൊലീസില്‍ അറിയിച്ചത്.

പൊലീസെത്തി യുവാവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെങ്കിലും പ്രതി തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു. വെടിയേറ്റ് ഒരു പൊലീസുകാരന് പരിക്കേറ്റു. ഇതോടെ പൊലീസ് സംഘം പങ്കജ് യാദവിനെ തോക്കുമായി വളഞ്ഞ് കീഴ്പ്പെടുത്തുകയായിരുന്നു. വീണ്ടും വെടിയുതിര്‍ക്കാന്‍ ശ്രമിച്ച പങ്കജിന് നേരെ പൊലീസ് വെടിയുതിര്‍ത്തു. പ്രതിയും വെടിയേറ്റ പൊലീസുകാരനും ചികിത്സയിലാണ്.