സമൻസ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടക്കാമെന്ന് അപർണ്ണ ബാലമുരളി അറിയിച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം അറിയിച്ചു.
കൊച്ചി : നടി അപർണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കിൽ. 2017 മുതൽ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ച് വച്ചതായി സംസ്ഥാന ജി എസ് ടി വിഭാഗത്തിന്റെ കണ്ടെത്തൽ. ഈ രീതിയിൽ 16,49,695 രൂപ നികുതി വെട്ടിച്ചതായി ജിഎസ്ടി വിഭാഗം കണ്ടെത്തി. സമൻസ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടക്കാമെന്ന് അപർണ്ണ ബാലമുരളി അറിയിച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം അറിയിച്ചു.
