കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് ലോകം. കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനവും രാജ്യവും ലോക്ക് ഡൌണ്‍ പ്രഖ്യാപിപിച്ചിട്ടുണ്ട്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുമുണ്ട്. കൊവിഡിനെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ആണ് നടൻ ജയസൂര്യയുടെ മക്കള്‍ പറയുന്നത്. കൊവിഡിനെതിരെ സ്വീകരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് ഒരു വീഡിയോയിലൂടെ പറയുകയാണ് ജയസൂര്യയുടെ മക്കള്‍.

ജയസൂര്യയുടെ മക്കളായ അദ്വൈതും വേദയുമാണ് വീഡിയോയിലുള്ളത്. രണ്ടുപേരും ഓരോ നിര്‍ദ്ദേശങ്ങള്‍ ഓരോന്നായി പറയുകയാണ്. കുട്ടികളുടെ വീഡിയോയ്‍ക്ക് അഭിനന്ദനവുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. വീട്ടില്‍ തന്നെ ഇരിക്കേണ്ടതിനെ കുറിച്ചും കൈകഴുകേണ്ടതിനെ കുറിച്ചുമൊക്കെയാണ് കുട്ടികള്‍ ബോധവത്‍ക്കരിക്കുന്നത്. കൊവിഡിനെ നേരിടാൻ ഞങ്ങളുമുണ്ട് എന്ന് പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുന്നു.