തിരുവനന്തപുരം: പ്രമുഖ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. സ്റ്റീഫന്‍ ദേവസി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കൂടാതെ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് സ്റ്റീഫന്‍ പരാതി നല്‍കിയിട്ടുണ്ട്. താന്‍ അറിയാതെ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചില വീഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡിജിപിക്ക് സ്റ്റീഫന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വീഡിയോകള്‍ വന്നതായി ശ്രദ്ധിക്കപ്പെട്ടതോടെയാണ് താന്‍ തന്നെ അവ നീക്കം ചെയ്യുകയായിരുന്നു. തന്‍റെ അക്കൗണ്ട് മറ്റാരോ ഉപയോഗിക്കുന്നതായി ഏറെ നാളായി സംശയം തോന്നിയിരുന്നുവെന്നും സ്റ്റീഫന്‍ പരാതിയില്‍ പറഞ്ഞു. സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് സ്റ്റീഫന്‍ പരാതി നല്‍കിയിരിക്കുന്നത്. 

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ റദ്ദാക്കി, കേന്ദ്രം നിലപാടറിയിച്ചത് സുപ്രീം കോടതിയിൽ

ബാബാ രാംദേവിന്റെ പതഞ്‌ജലി പുറത്തിറക്കിയ 'കൊറോണിൽ' എന്ന മരുന്നിന് കേന്ദ്രം വിലക്കേർപ്പെടുത്തിയത് എന്തിനാണ് ?

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ യുവാവ് ആത്മഹത്യാഭീഷണിയുമായി 110 കെവി ടവറിന് മുകളില്‍ കയറി

നഗ്നവീഡിയോ പ്രചരിപ്പിച്ച സംഭവം; രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊച്ചിയിലെ വീട്ടില്‍