ജയറാം ചിത്രത്തിലെ നായികയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ജയറാം നായകനായി അഭിനയിച്ച ഹിറ്റ് ചിത്രമാണ് ആദ്യത്തെ കണ്‍മണി. ജയറാമിന്റെ നായികാവേഷത്തിലെത്തിയത് സുധാറാണിയാണ്. 1995 ല്‍ പുറത്തിറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. സിനിമയിലെ നായികയുടെ പുതിയ ഫോട്ടോകളാണ് ഇപോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് സുധാ റാണി. തമിഴ് ചിത്രങ്ങളിലും അഭിനയിച്ച സുധാ റാണി ആദ്യത്തെ കണ്‍മണി എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. അന്നത്തെ രൂപത്തില്‍ നിന്ന് ഏറെ മാറ്റങ്ങളാണ് ഇന്നത്തെ സുധാ റാണിക്കുള്ളത്. കണ്ടാല്‍ തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിലുള്ള പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന അവാര്‍ഡ് നേടിയ താരമാണ് സുധാ റാണി.

ഡബിംഗ് ആര്‍ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയയാണ് സുധാ റാണി.