നടി അതിയ ഷെട്ടിയും കെ എല്‍ രാഹുലും കുറെക്കാലമായി പ്രണയത്തിലാണ്. 

നടി അതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ എല്‍ രാഹുലും കുറെക്കാലമായി പ്രണയത്തിലാണ്. ഇവര്‍ തന്നെ ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ആതിയ ഷെട്ടിയും കെ എല്‍ രാഹുലും ആദ്യമായി ഒന്നിച്ച പരസ്യ ചിത്രത്തിന് സുനില്‍ ഷെട്ടി കമന്റുമായി എത്തിയതാണ് ചര്‍ച്ച.

പ്രമുഖ നടൻ സുനില്‍ ഷെട്ടിയുടെ മകളാണ് അതിയ ഷെട്ടി. അതിയ ഷെട്ടിയെയും കെ എല്‍ രാഹുലിനെയും കാണാൻ നല്ല ഭംഗിയുണ്ട്. അതിയയ്‍ക്കും രാഹുലിനും എല്ലാ വിധ ആശംസകളും എന്നാണ് സുനില്‍ ഷെട്ടി എഴുതിയിരിക്കുന്നത്. സുനില്‍ ഷെട്ടിയുടെ കമന്റ് അതിയ ലൈക്കും ചെയ്‍തിരിക്കുന്നു.

ഹീറോ എന്ന സിനിമയിലൂടെ അതിയ ഷെട്ടി വെള്ളിത്തിരയിലെത്തുന്നത്.

ഒരു ആഢംബര കണ്ണട ബ്രാൻഡിന് വേണ്ടിയാണ് അതിയ ഷെട്ടിയും കെ എല്‍ രാഹുലും പരസ്യ ചിത്രത്തില്‍ ഒന്നിച്ചത്.