ദുബായ്: ദുബായില്‍ അവധിക്കാല ആഘോഷത്തിലാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. മകള്‍ നിഷയുമൊത്താണ് താരത്തിന്‍റെ അവധിയാഘോഷം. അപ്പോഴും മകളുടെ ഹോം വര്‍ക്ക് മറന്നിട്ടില്ല സണ്ണി. മകളെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന ചിത്രം താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.  

ബുര്‍ജ് ഗലീഫയുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് സണ്ണി ലിയോണ്‍ പങ്കുവച്ചത്. 2017 ലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും നിഷയെ ദത്തെടുത്തത്. നിഷയ്ക്ക് പുറമെ രണ്ടു കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്. സ്പിറ്റ്സ് വില്ല എന്ന ടെലിവിഷന്‍ പരിപിടായില്‍ അവതാരികയാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍. ബിഗ് ബോസ് സീസണ്‍ 5 ലൂടെയാണ് സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമാ ഇന്‍റസ്ട്രിയിലെത്തിയത്.