അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപനത്തിൽ പങ്കെടുക്കാനാണ് താരം തിരുവനന്തപുരത്ത് എത്തിയത്.

തിരുവനന്തപുരം: മോഡലും നടിയുമായ സണ്ണി ലിയോണിന് തലസ്ഥാനഗരയിൽ ആരാധകരുടെ ആവേശകരമായ സ്വീകരണം. അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപനത്തിൽ പങ്കെടുക്കാനാണ് താരം എത്തിയത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും. 

ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് സെമിനാറിന് ശേഷം ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലേ ആരംഭിക്കും. അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമേ, ഇന്ത്യയിലെ മോഡലുകളും റാംപില്‍ ചുവടുവെയ്ക്കും. വൈകുന്നേരം ഈ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കും. പ്രമുഖ ബാന്റിന്റെ ഫ്യൂഷന്‍ മ്യൂസിക്കിന് ശേഷം ഫാഷന്‍ ഫെസ്റ്റിന് സമാപനമാകും. ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലുമാണ് പരിപാടിയുടെ സംഘാടകര്‍.

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോണ്‍ താരമായി അറിയപ്പെട്ടതിന് ശേഷം ബോളിവുഡിലേക്ക് എത്തിയ നടി നിരവധി സിനിമകളിൽ കഥാപാത്രമായി എത്തിയിട്ടുണ്ട്. അഭിനേത്രി എന്നതിന് പുറമെ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് കയ്യടി വാങ്ങിയ താരം കൂടിയാണ് സണ്ണി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player