മുംബൈ: വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുര രാജയിലെ ഒരു ഗാനരംഗത്ത് ബോളിവുഡ് താരം സണ്ണി ലിയോണും അഭിനയിച്ചിട്ടുണ്ട്. സണ്ണിലിയോണിന്‍റെ നൃത്തം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തിയേറ്ററില്‍ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിയുടെ ഐറ്റം സോങ് കണ്ട് തുള്ളി തിമിര്‍ക്കുന്ന ആരാധകരുടെ വീഡിയോയയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

സണ്ണി ലിയോണ്‍ ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്. തിയേറ്ററില്‍ സണ്ണിയുടെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ആരാധകരെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. ഗാനരംഗം എത്തിയപ്പോള്‍തന്നെ ഭൂരിഭാഗം പേരും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റുകഴിഞ്ഞിരുന്നു. 

പലരും സ്‌ക്രീനിന് അടുത്തേക്കെത്തിയാണ് ആവേശം പ്രകടിപ്പിച്ചത്. ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ സണ്ണി ലിയോണിയും റീട്വീറ്റ് ചെയ്തു. വാവ്... സ്നേഹം എന്ന് കുറിച്ചാണ് താരം വിഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.