കൊവിഡ് 19 ലോക വ്യാപകമായി പടർന്ന് പിടിക്കുന്നതിനിടെ താനും കുടുംബവും കടുത്ത ജാ​ഗ്രതയിലാണെന്ന് വ്യക്തമാക്കി നടി സണ്ണി ലിയോൺ. തന്റെ കുട്ടികൾ ഇതുപോലെ ജീവിക്കുന്നതിൽ അതിയായ വിഷമമുണ്ടെന്ന് താരം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ  നിഷ, നോവ, ആഷര്‍ എന്നിവര്‍ക്കൊപ്പം മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ചിത്രവും സണ്ണി പങ്കുവച്ചിട്ടുണ്ട്. 

''ഇതൊരു പുതിയ യുഗം, എന്റെ കുട്ടികള്‍ ഇപ്പോള്‍ ഇതുപോലെ ജീവിക്കുന്നതില്‍ അതിയായ വിഷമമുണ്ട്. പക്ഷേ ഇത് അത്യാവശ്യമാണ്.  മാസ്‌ക് ധരിക്കാന്‍ നിങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുക''- സണ്ണി ലിയോണ്‍ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

അതേസമയം, കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സിനിമ, സീരിയല്‍, ടെലിവിഷന്‍ ഷോകളുടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. ഞയറാഴ്ച ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച യോ​ഗത്തിലാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.