സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു

സണ്ണി വെയ്‍നിനെ (Sunny Wayne) നായകനാക്കി മജു (Maju) കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അപ്പന്‍' (Appan). ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അലൻസിയർ, അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 'വെള്ളം' എന്ന ചിത്രത്തിന്‍റെ നിർമ്മാതാക്കാളായ ജോസ്‍കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്‍സ് പ്രൊഡക്ഷൻസിന്‍റെ ബാനറിലും ഒപ്പം സണ്ണിവെയ്ൻ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മ്മാണം. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്.

കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകനൊപ്പം ആർ ജയകുമാറും ചേര്‍ന്നാണ്. ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പിള്ളി. എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്‍റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മേക്കപ്പ് റോണെക്സ് സേവ്യർ, കലാസംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്, സ്റ്റിൽസ് റിച്ചാർഡ്, ജോസ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പിയൻക്കാവ്, ലൊക്കേഷൻ മാനേജർ സുരേഷ്, വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്.