ലൈക്ക പ്രൊഡക്ഷൻസാണ് ഐശ്വര്യയുടെ മൂന്നാമത്തെ ചിത്രം നിര്‍മ്മിക്കുന്നത്. രജനികാന്തിന്‍റെ അടുത്ത ചിത്രം തലൈവര്‍ 170 നിര്‍മ്മിക്കുന്നതും ലൈകയാണ്. 

ചെന്നൈ: മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്ത് പ്രധാന വേഷത്തിൽ എത്തുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'ലാല്‍ സലാം'. ചിത്രത്തിൽ ക്യാമിയോ റോളിലാണ്രജനികാന്ത് എത്തുക. സിനിമയുടെ പ്രധാനപ്പെട്ട കഥാപാത്രമാകും രജനി അവതരിപ്പിക്കുന്ന മൊയ്തീന്‍ ഭായി എന്നാണ് പുറത്തുവന്ന വിവരം. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സുപ്രധാനമായ ഒരു അപ്ഡേറ്റ് വന്നിരിക്കുന്നു. ചിത്രത്തിന്‍റെ തീയറ്ററിക്കല്‍ റൈറ്റ് സംബന്ധിച്ചാണ് ഈ അപ്ഡേറ്റ്. 

ലൈക്ക പ്രൊഡക്ഷൻസാണ് ഐശ്വര്യയുടെ മൂന്നാമത്തെ ചിത്രം നിര്‍മ്മിക്കുന്നത്. രജനികാന്തിന്‍റെ അടുത്ത ചിത്രം തലൈവര്‍ 170 നിര്‍മ്മിക്കുന്നതും ലൈകയാണ്. അതേ സമയം ലാല്‍ സലാമില്‍ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ധനുഷ് നായകനായി '3'ഉം 'വെയ് രാജ വെയ്' എന്ന സിനിമയും ഐശ്വര്യ രജനികാന്ത് നേരത്തെ സംവിധാനം ചെയ്‍തിട്ടുണ്ട്. 'സിനിമ വീരൻ' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്‍തു. 

ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്. അതേ സമയം പുതിയ അപ്ഡേറ്റ് പ്രകാരം റെഡ് ജൈന്‍റ് മൂവീസ് ചിത്രത്തിന്‍റെ തമിഴ് നാട് അവകാശം വാങ്ങിയെന്നാണ് വിവരം. ചിത്രത്തിലെ നായകന്‍ വിഷ്‍ണു വിശാല്‍ ഇത് സംബന്ധിച്ച് എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. പൊങ്കലിനായിരിക്കും ലാല്‍ സലാം റിലീസാകുക.

ലാല്‍ സലാമില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേ സമയം രജനിയുടെ റോള്‍ ചിത്രത്തില്‍ 45 മിനുട്ടോളമുണ്ടെന്നാണ് വിവരം. ക്രിക്കറ്റുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളുടെ കഥയാണ് ഐശ്വര്യ രജനികാന്ത് ചിത്രത്തിലൂടെ പറയുന്നത് എന്നാണ് വിവരം. അതേ സമയം ചിത്രത്തിന്‍റെ കഥ സംബന്ധിച്ച് മോഷണ ആരോപണം അടക്കം ഉയര്‍ന്നിരുന്നു. എന്നാല്‍ സംവിധായികയോ, നിര്‍മ്മാതാക്കളോ ഇതിനോട് പ്രതികരിച്ചിട്ടില്ല. 

രജനിയുടെ ക്യാരക്ടറിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്ത് എത്തിയിരുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മുംബൈയിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഭായി മൊയ്തീന്‍ ഭായി എത്തുന്നു എന്നാണ് പോസ്റ്ററിന്‍റെ ക്യാപ്ഷന്‍.

Scroll to load tweet…

രജനികാന്ത് ഫാമിലി വെജ്, പക്ഷെ രജനികാന്തിന് ഈ നോണ്‍ വെജ് ഭക്ഷണം നിര്‍ബന്ധം

'ബച്ചന്‍ കുടുംബത്തില്‍ പ്രശ്നം ഒറ്റ ചിത്രത്തിലൂടെ പുറത്തായി' ; ഐശ്വര്യയുടെ വെട്ടിമാറ്റല്‍ ചൂടേറിയ ചര്‍ച്ച.!