'കാപ്പ' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പൃഥ്വിരാജിന്റേതായി റിലീസ് ചെയ്‍തിരിക്കുന്നത്.
പൃഥ്വിരാജ് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബമൊന്നാകെ പ്രേക്ഷകരുടെ പ്രിയങ്കരരാണ്. പൃഥ്വിരാജിന്റെ മകള്‍ അലംകൃത മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെയാണ്. കുഞ്ഞ് അലംകൃതയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
മകള്‍ അലംകൃത പാവക്കുട്ടികള്‍ക്ക് മുന്നില്‍ വിസ്‍മയിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് സുപ്രിയ മേനോൻ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് സുപ്രിയ മകളുടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പൃഥിരാജിന് ഒപ്പമുള്ള അവധിക്കാല ആഘോഷ ഫോട്ടോയും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും സുപ്രിയയുടെയും പൃഥ്വിരാജിന്റെയും മകളുടെയും ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.
'കാപ്പ' എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് തിരക്കഥ എഴുതിയ കാപ്പ ഷാജി കൈലാസാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് 'കാപ്പ'. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തില്‍ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ഛായാഗ്രഹണം- ജോമോൻ ടി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പിആർഒ ശബരി എന്നിവരുമാണ്.
ഷാജി കൈലാസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത ചിത്രത്തിലും പൃഥ്വിരാജായിരുന്നു നായകൻ. 'കടുവ' എന്ന ചിത്രം ഹിറ്റായിരുന്നു. 'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചത്. ജിനു എബ്രഹാമിന്റേതായിരുന്നു രചന.
Read More: മാസായി ചിരഞ്‍ജീവി, 'വാള്‍ട്ടര്‍ വീരയ്യ' ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത്
