പൃഥ്വിരാജിനൊപ്പമുള്ള പുതിയ ഫോട്ടോ പങ്കുവെച്ച് സുപ്രിയ മേനോൻ. 

പൃഥ്വിരാജ് സംവിധാനം ചെയ്‍ത 'ബ്രോ ഡാഡി' (Bro Daddy) അടുത്തിടെയാണ് റിലീസ് ചെയ്‍തത്. മോഹൻലാല്‍ നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. താരങ്ങള്‍ അടക്കമുള്ളവര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നു. 'ബ്രോ ഡാഡി' ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് ക്യാപ്ഷനായി ചേര്‍ത്ത് പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോൻ.

മോഹൻലാലും പൃഥ്വിരാജും ചിത്രത്തില്‍ അച്ഛനും മകനുമായിട്ടായിരുന്നു അഭിനയിച്ചത്. 'ജോണ്‍ കാറ്റാടി'യായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ പൃഥ്വിരാജിന്റെ കഥാപാത്രം 'ഈശോ ജോണ്‍ കാറ്റാടി'യായിരുന്നു. 'ബ്രോ ഡാഡി' എന്ന ചിത്രത്തിന്റെ സംവിധായകനെന്ന നിലയിലും പൃഥ്വിരാജ് മികവ് കാട്ടി. 'ഈശോ ജോണ്‍ കാറ്റാടി'ക്ക് ഒപ്പം എന്ന് പറഞ്ഞാണ് സുപ്രിയ മേനോൻ ഇപ്പോള്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

View post on Instagram

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ച്ത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് 'ബ്രോ ഡാഡി'യെന്ന് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കോമഡിക്ക് പ്രധാന്യമുള്ള ചിത്രമെന്ന നിലയിലാണ് ബ്രോ ഡാഡി സ്വീകരിക്കപ്പെട്ടതും.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദര്‍ശൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. അഭിനന്ദൻ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മോഹൻലാലിന്റെ ജോഡിയായി മീന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ നായിക കല്യാണി പ്രിയദര്‍ശനാണ്.