സലാർ വളരെ മനോഹരമായ സിനിമയാണെന്നും പൃഥ്വിരാജിനെ ആണ് തനിക്ക് സിനിമയിൽ കൂടുതൽ ഇഷ്ടപ്പെട്ടതെന്നും സുപ്രിയ പറയുന്നു.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ മൂന്ന് സിനിമകൾ ക്രിസ്മസ് റിലീസായി എത്തിയിരിക്കുകയാണ്. മലയാളത്തിന്റെ മോഹൻലാൽ നായകനായി എത്തിയ നേര്, പ്രഭാസും പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തിയ സലാർ, ഷാരൂഖ് ഖാൻ നായകനായി എത്തിയ ഡങ്കി എന്നിവയാണ് ആ സിനിമകൾ. നേരും ഡങ്കിയും ഇന്നലെയും സലാർ ഇന്നുമാണ് തിയറ്ററിൽ എത്തിയത്. ഇപ്പോഴിതാ മികച്ച പ്രതികരണം നേടുന്ന നേര്, സലാറിന് ഭീഷണിയാകുമോ എന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
"നേര് എന്തിനാണ് സലാറിന് ഭീഷണി ആയിട്ട് തോന്നുന്നത്. സലാറ് കാണുന്നവർ നേര് കാണില്ല എന്നുണ്ടോ. ആൾക്കാർക്ക് ഏത് സിനിമയാണോ ഇഷ്ടം അതുവന്ന് കണ്ടോളും. ചിലപ്പോൾ എല്ലാ സിനിമയും കാണും. ഞാൻ നേര് കണ്ടിട്ടില്ല. മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നതെന്ന് ഞാൻ അറിഞ്ഞു. അതിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. കാരണം മോഹൻലാൽ സാർ ആണെങ്കിലും ജീത്തു ആണെങ്കിലും ആന്റണിയാണെങ്കിലും ഞങ്ങളുടെ ഫാമിലിയാണ്. ഡങ്കിയും വന്നിട്ടുണ്ട്. എല്ലാ സിനിമയും നല്ലതാണ്",എന്നാണ് സുപ്രിയ പറഞ്ഞത്. സലാർ ഷോ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അവർ.
'മോനിച്ചനാ'യുള്ള മമ്മൂട്ടിയുടെ പകർന്നാട്ടം; ഇന്നും പ്രസക്തമായി തുടരുന്ന വിഷയം; 'പളുങ്കി'ന് 17 വയസ്
സലാർ വളരെ മനോഹരമായ സിനിമയാണെന്നും പൃഥ്വിരാജിനെ ആണ് തനിക്ക് സിനിമയിൽ കൂടുതൽ ഇഷ്ടപ്പെട്ടതെന്നും സുപ്രിയ പറയുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും സുപ്രിയ കൂട്ടിച്ചേർത്തു. കെജിഎഫ് ഫ്രഞ്ചൈസിക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. മീനാക്ഷി ചതുർവേദി, ശ്രുതി ഹസൻ, ജഗപതി റാവു, ശ്രിയ റെഡ്ഡി, ഈശ്വരി റാവു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധന അഭിനേതാക്കൾ.
