തിരുവനന്തപുരം: സിനിമയിലും സീരിയലിലും തിരക്കുള്ള താരമാണ് സുരഭി ലക്ഷ്മി. പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത താരത്തിന് വിശേഷണങ്ങളുടെയും ആവശ്യവുമില്ല. എങ്കിലും പറയാന്‍ ഏറെയുണ്ട് താരത്തെ കുറച്ച്. കോഴിക്കോടന്‍ ഭാഷയില്‍ തന്‍റേതായ രീതിയില്‍ അഭിനയശൈലി വികസിപ്പിച്ചെടുത്ത താരമാണ് സുരഭി.

'എം80 മൂസ' എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടിയത്. നിരവധി ചിത്രങ്ങള്‍ക്കൊപ്പം ചില പരസ്യചിത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സുരഭി നിരവധി ഷോകളിലും പങ്കെടുക്കാറുണ്ട്. ഏത് വേദിയില്‍ ചെന്നാലും തന്‍റെ ഭാഷാ പ്രയോഗവും പ്രകടനവും കൊണ്ട് സ്വന്തമായി ഇടം കണ്ടെത്തുന്ന താരം കൂടിയാണ് സുരഭി.

Read More: 'എന്‍റെ വിജയങ്ങള്‍ കണ്ട് എന്നെ വിലയിരുത്തരുത്, വീഴ്ചകളില്‍ നിന്ന് തിരിച്ചുവന്നത് കണ്ട് അതാവാം': ഗായിക ഗായത്രി സുരേഷ്

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വ്യത്യസ്തമായ സ്റ്റൈലില്‍ കടല്‍ത്തീരത്താണ് ഇത്തവണ സുരഭിയുടെ ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്.  ആർട്ടിക് വെഡ്ഡിങ് ടീം ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജുലാഹ സാരീസാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്.