Asianet News MalayalamAsianet News Malayalam

'സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതല്ല യാഥാര്‍ഥ്യം'; പുതിയ ഗെറ്റപ്പിനെക്കുറിച്ച് സുരേഷ് ഗോപി

തന്‍റെ പേരില്‍ ഇതിനകം പ്രഖ്യാപിക്കപ്പെട്ടതോ ചിത്രീകരിക്കപ്പെട്ടതോ ആയ ഒരു ചിത്രത്തിലേതുമല്ല ഈ ഗെറ്റപ്പ് എന്ന് സുരേഷ് ഗോപി പറയുന്നു.

suresh gopi clears the romour surrounding his new get up
Author
Thiruvananthapuram, First Published May 11, 2020, 7:09 PM IST

ഏതാനും ദിവസം മുന്‍പ് പുറത്തിറങ്ങിയ 'കായങ്ങള്‍ നൂറ്' എന്ന സംഗീത ആല്‍ബത്തില്‍ വേറിട്ട ലുക്കില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിരുന്നു. നരച്ച താടിയും കൊമ്പന്‍ മീശയുമൊക്കെയായി ആദ്ദേഹത്തെ സാധാരണ കാണാത്ത ഗെറ്റപ്പില്‍ ആയിരുന്നു ഇത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ പുതിയ ലുക്കില്‍ സുരേഷ് ഗോപിയെ ചിത്രീകരിച്ച ഒരു ചിത്രവും പ്രചരിച്ചു. അദ്ദേഹം നായകനായി, നിഥിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന കാവല്‍ എന്ന ചിത്രത്തിലെ ലുക്കാണ് ഇതെന്ന തരത്തിലാണ് പലരും ഈ സ്കെച്ച് ഷെയര്‍ ചെയ്‍തത്. എന്നാല്‍ പ്രചരിക്കുന്നത് ശരിയായ കാര്യമല്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. 

തന്‍റെ പേരില്‍ ഇതിനകം പ്രഖ്യാപിക്കപ്പെട്ടതോ ചിത്രീകരിക്കപ്പെട്ടതോ ആയ ഒരു ചിത്രത്തിലേതുമല്ല ഈ ഗെറ്റപ്പ് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി പറയുന്നു. മറിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന, തന്‍റെ കരിയറിലെ 250-ാം ചിത്രത്തിനുവേണ്ടിയുള്ളതാണ് ഈ ലുക്ക് എന്നും.

സുരേഷ് ഗോപിയുടെ കുറിപ്പ്

പ്രഖ്യാപിക്കപ്പെട്ടതോ ചിത്രീകരണം പുരോഗമിക്കുന്നതോ ആയ എന്‍റെ ഏതെങ്കിലും പ്രോജക്ടുകളുമായി ബന്ധമുള്ള എന്‍റെ ചിത്രങ്ങളോ ഡിസൈനുകളോ അല്ല സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തെറ്റായ വിവരങ്ങളോടെ അവ പ്രചരിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നീതീകരിക്കത്തക്കതല്ല. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന എന്‍റെ 250-ാം ചിത്രത്തിന്‍റെയും തുടര്‍ന്നു വരുന്ന രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെയും ഫോട്ടോ ഷൂട്ടുകള്‍ വരെ മാത്രമേ ഈ താല്‍ക്കാലിക ഗെറ്റപ്പ് ഉണ്ടാവൂ. അതിനുശേഷം ഷേവ് ചെയ്‍ത ലുക്കിലാണ് കാവലിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കുക. 

Follow Us:
Download App:
  • android
  • ios