പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം.

സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള(ജെഎസ്കെ) എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് വരുന്നു. ചിത്രത്തിന്റെ തീം സോങ് നാളെ വരുന്നുവെന്നതാണ് ആ അപ്ഡേറ്റ്. നാളെ വൈകുന്നേരം ആറ് മണിയോടെ ​ഗാനം റിലീസ് ചെയ്യും. ജൂണ്‍ 20ന് ചിത്രം തിയറ്ററുകളില്‍ എത്തും.

പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ജെഎസ്കെ. കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജെഎസ്‍കെ'യ്‍ക്കുണ്ട്.

രെണദിവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ സംജിത് മുഹമ്മദ്, മ്യൂസിക് ഗിരീഷ് നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, എഡിറ്റിംഗ് സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം ജിബ്രാൻ, മിക്സ് അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ സിങ്ക് സിനിമ, കലാസംവിധാനം ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ് രജീഷ് അടൂർ, കെ ജെ വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹനൻ.

സംഘട്ടനം മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനം സജിന മാസ്റ്റർ, വരികൾ സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ അരുൺ മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് ബിച്ചു, സവിൻ എസ് എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ് ഐഡൻറ് ലാബ്സ്, ഡിഐ കളർ പ്ലാനറ്റ്, സ്റ്റിൽസ് ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ ഐഡൻറ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ കെ, വിഷ്വൽ പ്രൊമോഷൻ സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്