സീരീസ് ഉടൻ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിം​ഗ് ആരംഭിക്കും.

മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ് ആയ കേരള ക്രൈം ഫയലിന്റെ രണ്ടാം ഭ​ഗത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടു. അജു വർ​ഗീസ് അവതരിപ്പിക്കുന്ന മനോജ് ശ്രീധരൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥന്റെ ക്യാരക്ടർ പോസ്റ്ററാണിത്. സീരീസ് ഉടൻ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിം​ഗ് ആരംഭിക്കും.

കേരള ക്രൈം ഫയല്‍സ് ദ സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു എന്നാണ് ഈ സീസണിന്‍റെ പേര്. ഒന്നാം ഭാഗം പോലെ വളരെ ത്രില്ലിംഗ് സ്റ്റോറിയാണ് രണ്ടാം ഭാഗത്തും എന്നാണ് നേരത്തെ റിലീസ് ചെയ്ത ട്രെയിലര്‍ നല്‍കുന്ന സൂചന. ആദ്യഭാഗത്തിലെ പ്രധാന താരങ്ങളായ അജു വര്‍ഗ്ഗീസ്, ലാല്‍ എന്നിവര്‍ക്ക് പുറമേ അര്‍ജുന്‍ രാധാകൃഷ്ണന്‍ സീരിസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹരിശ്രീ അശോകന്‍, രഞ്ജിത്ത് ശേഖര്‍, സഞ്ചു, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന്‍ ഷെരീഫ്, ജിയോ ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ എന്നിങ്ങനെ വലിയ താരനിര ഈ സീരിസില്‍ അണിനിരക്കുന്നുണ്ട്.

ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസൺ 2 സംവിധാനം ചെയ്യുന്നത്. ആദ്യഭാ​ഗവും ഇദ്ദേഹം തന്നെയാണ് ഒരുക്കിയത്. ഹിഷാം അബ്ദുൾ വഹാബ് ആണ് സം​ഗീതം ഒരുക്കുന്നത്. കേരള ക്രൈം ഫയല്‍- ഷിജു, പാറയില്‍ വീട്, നീണ്ടകര 2024 ജൂൺ 23ന് ആയിരുന്നു സ്ട്രീമിം​ഗ്. 2011ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവും ആയിരുന്നു സീസൺ ഒന്നിന്റെ കഥ.

View post on Instagram

ജിയോ ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ ഏഴാമത്തെ സീരീസ് ആണ് കേരള ക്രൈം ഫയൽ സീസൺ 2. കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺ, 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്നിവയാണ് അവ. ഇവയ്ക്ക് മികച്ച അഭിപ്രായവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്