Asianet News MalayalamAsianet News Malayalam

Paappan : കേരളത്തില്‍ ഇനി ​'പാപ്പ​'ന്റെ വിളയാട്ടം; തിയറ്റർ ലിസ്റ്റ് പുറത്തുവിട്ട് സുരേഷ് ​ഗോപി

എബ്രഹാം മാത്യു മാത്തനായി സുരേഷ് ​ഗോപി എത്തുന്ന ചിത്രത്തിൽ മകൻ​ ​ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തുന്നു.

suresh gopi movie paappan theater list joshiy
Author
Kochi, First Published Jul 28, 2022, 8:39 PM IST

ജോഷി- സുരേഷ് ​ഗോപി(Suresh Gopi-Joshiy) കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പാപ്പന്റെ(Paappan) തിയറ്റർ ലിസ്റ്റ് പുറത്തുവിട്ടു. കേരളത്തിലെ ഒട്ടുമിക്ക എല്ലാ തിയറ്ററുകളിലും പാപ്പൻ നാളെ പ്രദർശനത്തിനെത്തും. സുരേഷ് ​ഗോപിയാണ് സോഷ്യൽ മീഡിയയിലൂടെ തിയറ്റർ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ചിത്രത്തിന്റെ ഷോ ബുക്കിങ്ങിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. എബ്രഹാം മാത്യു മാത്തനായി സുരേഷ് ​ഗോപി എത്തുന്ന ചിത്രത്തിൽ മകൻ​ ​ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തുന്നു.

ഏതാനും ദിവസം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തുനിന്നും ലഭിച്ചത്. 1.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിൽ ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് പാപ്പനെന്ന് പറഞ്ഞുവയ്ക്കുന്നു. ശ്രീ ഗോകുലം മൂവി സ്സിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റെയും ഇഫാർമീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്.

എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ കയ്യിൽ ഭദ്രമായി തന്നെ സൂക്ഷിച്ചിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നു. ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു ക്ലീൻ എൻ്റർടൈനർ തന്നെയായിരിക്കും ഈ ചിത്രം. നീതാ പിള്ളയാണ് നായിക.

കനിഹ, ആശാ ശരത്ത്, സാ സ്വികാ. ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്,, അച്ചുതൻ നായർ , സജിതാ മoത്തിൽ, സാവിത്രി ശ്രീധർ,  ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്. ആർ.ജെ.ഷാനിൻ്റേതാണ്‌ തിരക്കഥ. 

ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപിയുടെ പൊലീസ് വേഷം; 'പാപ്പൻ' നാളെ തിയറ്ററുകളിൽ, പ്രതീക്ഷയിൽ ആരാധകർ

ഗാനങ്ങൾ - മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യം -ഡിസൈൻ. പ്രവീൺ വർമ്മ : ക്രിയേറ്റീവ് കോൺട്രിബ്യുഷൻ - അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി.  കോ- പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ - സി.വി.പ്രവീൺ, സുജിത്.ജെ.നായർ.ഷാജി. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ യു.എസ്.എ) തോമസ് ജോൺ (യു.എസ്.എ) കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -വിജയ്.ജി.എസ്. പ്രൊഡക്ഷൻ കൺട്രോളർ- എസ്.മുരുകൻ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - നന്ദുഗോപാലകൃഷ്ണൻ.

Follow Us:
Download App:
  • android
  • ios