ആറ് വർഷത്തോളമായി സിനിമാലോകത്തുള്ള ശരണ്യയ്ക്ക് തീർച്ചയായും കരിയർ ബ്രേക്ക് നൽകുന്ന വേഷമാണ് 'ഹൃദയഹാരിയായ പ്രണയകഥ'യിലേതെന്ന് നിസ്സംശയം പറയാം.

പ്രേക്ഷകരേവരുടേയും ഹൃദയങ്ങൾ കവർന്ന് തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'. ചിത്രം കണ്ടവർക്കെല്ലാം ചിത്രത്തിലെ ഓരോ താരങ്ങളുടേയും പ്രകടനങ്ങളെകുറിച്ച് വർണ്ണിക്കാൻ നൂറുനാവാണ്. സുരേശനും സുമലതയും കൊഴുമ്മൽ രാജീവനും സുധാകരൻ നാഹരുമായി രാജേഷ് മാധവനും ചിത്രയും കുഞ്ചാക്കോ ബോബനും സുധീഷും തകർത്തഭിനയിച്ചിരിക്കുകയാണെന്നാണ് ഏവരുടേയും വാക്കുകള്‍. അതോടൊപ്പം തന്നെ ഏവരുടേയും പ്രശംസ ലഭിച്ചിരിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ചാരുവേടത്തി എന്ന കഥാപാത്രമായെത്തിയ ശരണ്യ രാമചന്ദ്രന്‍റേത്. 

ഒരേ സമയവും പ്രണയവും ഒപ്പം നർമ്മവും നാടകവും രാഷ്ട്രീയവും ജാതിവ്യവസ്ഥയുമൊക്കെ കടന്നുവരുന്ന ചിത്രത്തിൽ പക്വതയാർന്ന പ്രകടനമാണ് ശരണ്യ കാഴ്ചവെച്ചിരിക്കുന്നത്. അടുത്തിടെ 'അളങ്കം' എന്ന സിനിമയിലും 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയിലും ശ്രദ്ധേയ വേഷങ്ങൾ ശരണ്യക്ക് ലഭിച്ചിരുന്നു. '2 സ്റ്റേറ്റ്സ്', 'മൈ നെയിം ഈസ് അഴകൻ' എന്നീ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുമുണ്ട് ശരണ്യ. അടുത്തിടെ തെലുങ്കിൽ 'ജാൻസി' എന്ന വെബ് സീരീസിലും ശരണ്യ അഭിനയിച്ചിരുന്നു. 

'നല്ല എനർജി വേണം..തെറിച്ച് നിൽക്കണം'; ഡയറക്ടർ പൃഥ്വിരാജ് ഓൺ ഡ്യൂട്ടി, എമ്പുരാൻ ലൊക്കേഷൻ വീഡിയോ

ആറ് വർഷത്തോളമായി സിനിമാലോകത്തുള്ള ശരണ്യയ്ക്ക് തീർച്ചയായും കരിയർ ബ്രേക്ക് നൽകുന്ന വേഷമാണ് 'ഹൃദയഹാരിയായ പ്രണയകഥ'യിലേതെന്ന് നിസ്സംശയം പറയാം. ചിത്രത്തിനുള്ളിലുള്ള സംഗീത നാടകത്തിൽ സദാരമ എന്ന വേഷത്തിൽ ഞെട്ടിക്കുന്ന പ്രകടനമാണ് ശരണ്യയുടേതാണ്. അതോടൊപ്പം കാസർകോഡ്, കണ്ണൂർ ഭാഗങ്ങളിലുള്ള നിരവധി നാടക കലാകാരന്മാരും ശ്രദ്ധേയ വേഷങ്ങളിൽ സിനിമയിലുണ്ട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം വീണ്ടും മികച്ചൊരു ചിത്രം തന്നെയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരുടേയും പ്രതികരണങ്ങൾ. അതേസമയം, മികച്ച പ്രതികരണങ്ങളോടെ സിനിമ പ്രദര്‍ശനം തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..