Asianet News MalayalamAsianet News Malayalam

തലൈവരോട് ക്ലാഷ് പറ്റില്ല: റിലീസ് മാറ്റിയ സൂര്യ ചിത്രം പ്രതിസന്ധിയിലോ, കങ്കുവയ്ക്ക് വെല്ലുവിളി !

സൂര്യയുടെ കങ്കുവയുടെ റിലീസ് തീയതി മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. രജനികാന്തിന്റെ വേട്ടയാൻ, അജിത്തിന്റെ വിടമുയർച്ചി എന്നിവയുമായുള്ള ബോക്സ് ഓഫീസ് ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് നീക്കം.

suriya kanguva release in trouble because of vettaiyan and vidaamuyarchi
Author
First Published Aug 27, 2024, 12:41 PM IST | Last Updated Aug 27, 2024, 12:47 PM IST

ചെന്നൈ: സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന "കങ്കുവ" എന്ന ചിത്രം വന്‍ ബജറ്റിലാണ് എത്തുന്നത്. നടൻ സൂര്യയ്‌ക്കൊപ്പം, ദിഷ പഠാനി, ബോബി ഡിയോൾ, കരുണാസ്  എന്നിവരുൾപ്പെടെയുള്ള വന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.  ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഒരു ഹിസ്റ്റോറിക്കൽ ഫാന്‍റസി ചിത്രമായാണ് "കങ്കുവ" ഒരുക്കിയിരിക്കുന്നത്. ജ്ഞാനവേൽ രാജയുടെ ഗ്രീന്‍ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിവയുൾപ്പെടെ 13 ഭാഷകളിൽ "കങ്കുവ" എന്ന ചിത്രം പുറത്തിറങ്ങുമെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. നടൻ സൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം ആയുധപൂജ അവധിക്കാലമായ ഒക്ടോബർ 10ന് റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം സൂര്യ ചിത്രത്തിന് ബോക്‌സ് ഓഫീസിൽ ക്ലാഷ് സൃഷ്ടിച്ച് രജനികാന്ത് നായകനായ "വേട്ടയാൻ" എന്ന ചിത്രവും ഇതേ ദിവസം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

രണ്ട് വമ്പൻ ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്താൽ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിച്ചേക്കുമെന്ന ആശങ്കയെ തുടർന്ന് ആയുധപൂജ മത്സരത്തിൽ നിന്ന് കങ്കുവ പിന്മാറാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 300 കോടിക്ക് അടുത്താണ് കങ്കുവ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട് അതിനാല്‍ ചിത്രം നേട്ടം ഉണ്ടാക്കണമെങ്കില്‍ സോളോ റിലീസ് വേണം എന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ രജനി ചിത്രവുമായി ക്ലാഷ് വച്ചാല്‍ അത് ചിത്രത്തിന് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍. 

അതേ സമയം ആയുധപൂജ കഴിഞ്ഞാല്‍ അടുത്ത പ്രധാന ഉത്സവമായ ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യാനുള്ള സാധ്യത കുറവാണ് എന്നാണ് വിവരം. കാരണം ശിവകാർത്തികേയന്‍റെ "അമരനും" ജയം രവിയുടെ "സഹോദരനും" ഇതിനകം ദീപാവലി ബോക്സോഫീസില്‍ മത്സരിക്കാൻ തയ്യാറായി നില്‍ക്കുകയാണ്. ഇതോടെ ഒക്ടോബര്‍ മാസം കങ്കുവയ്ക്ക് അസാധ്യമാകും എന്നാണ് വിവരം. അവധിക്കാലം കിട്ടണം എന്നതും നിര്‍മ്മാതാക്കളുടെ താല്‍പ്പര്യമാണ്. 

ഇതേതുടർന്നാണ് കങ്കുവയുടെ റിലീസ് നവംബറിലേക്ക് മാറ്റിയതായി ചില റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നിരുന്നാലും, നവംബറും ചിത്രത്തിന് കാര്യമായ വെല്ലുവിളി ഉണ്ടെന്നാണ് വിവരം. കാരണം അജിത്തിന്‍റെ "വിടമുയർച്ചി" എന്ന ചിത്രം നവംബറിൽ റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. "വേട്ടയൻ", "വിടമുയർച്ച" എന്നിവ ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. തൽഫലമായി. കാര്യമായ ലോംഗ് വീക്കെന്‍റൊന്നും ഇല്ലാത്ത നവംബറില്‍ "വിടമുയർച്ചി" എത്തിയാല്‍ അതിന്‍റെ റിസല്‍റ്റ് നോക്കി പടം ഇറക്കിയാലോ എന്ന ചിന്തയിലാണ്  "കങ്കുവ" നിര്‍മ്മാതാക്കള്‍ എന്നും വിവിധ തമിഴ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്.

'അഭിനേതാക്കളെ ചൂഷണം ചെയ്യുന്നു നിർമ്മാതാവിനെതിരെ നിന്നാല്‍ ജോലിയും പോകും': തുറന്ന് പറ‌ഞ്ഞ് രജിത് കപൂർ

അമ്മയിൽ ഭിന്നത രൂക്ഷം; ബാബു രാജും മാറണം, ആവശ്യവുമായി കൂടുതല്‍ വനിത അംഗങ്ങള്‍ രംഗത്ത്
 

Latest Videos
Follow Us:
Download App:
  • android
  • ios