Asianet News MalayalamAsianet News Malayalam

എട്ട് അതിജീവന കഥകള്‍, ഒറ്റ സിനിമ; 'സര്‍വൈവല്‍ സ്റ്റോറീസ്' എത്തി

നാല് സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ആണ് സര്‍വൈവല്‍ സ്റ്റോറീസ് എന്ന സിനിമാ സമുച്ചയം ഒരുക്കിയിരിക്കുന്നത്.

survival stories malayalam anthology film by rahul riji nair
Author
Thiruvananthapuram, First Published May 9, 2020, 10:07 AM IST

കൊവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് സിനിമാ മേഖല ആകെ നിശ്ചലമായിരിക്കുമ്പോള്‍ ചലനങ്ങള്‍ സംഭവിക്കുന്നത് ഹ്രസ്വചിത്ര മേഖലയിലാണ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്, ലഭ്യമായ പരിമിത സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നിരവധി ഷോര്‍ട്ട് ഫിലിമുകളാണ് കഴിഞ്ഞ ഒരു മാസം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ തന്നെ പശ്ചാത്തലമാക്കി എട്ട് ലഘു ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു സിനിമാ സമുച്ചയം (anthology) ഒരുക്കിയിരിക്കുകയാണ് ഒരു പ്രമുഖ സംവിധായകന്‍. നാല് സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ആണ് സര്‍വൈവല്‍ സ്റ്റോറീസ് എന്ന സിനിമാ സമുച്ചയം ഒരുക്കിയിരിക്കുന്നത്.

ഹുക്ക് ഓര്‍ ക്രൂക്ക്, ബിറ്റ്‍വീന്‍ റെവല്യൂഷന്‍ ആന്‍ഡ് ഡെത്ത്, ലീക്ക് ഓണ്‍ ദി വാള്‍ തുടങ്ങി എട്ട് അധ്യായങ്ങളില്‍ പൂര്‍ത്തയാവുന്നതാണ് ചിത്രം. രാഹുല്‍ റിജിയെ കൂടാതെ ജിയോ ബേബി, ജയകൃഷ്ണന്‍ വിജയന്‍ എന്നിവരും ഓരോ ലഘു ചിത്രങ്ങള്‍ ഇതില്‍ സംവിധാനം ചെയ്തിട്ടുണ്ട്. നിബു മാത്യു, റിനു റോയ്, സൂര്യ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് മറ്റൊരു ചിത്രത്തിന്‍റെ വിഷ്വലൈസേഷന്‍. 

രാഹുല്‍ റിജി നായര്‍, അമിത് മോഹന്‍ രാജേശ്വരി, പ്രിന്‍സ് മാത്യൂസ്, രമാ ദേവി, ടോം എബ്രഹാം ഡിക്രൂസ്, മിഥുന്‍ ലാല്‍, അഖില്‍ അനന്ദന്‍, രഞ്ജിത്ത് ശേഖര്‍ നായര്‍, ജയകൃഷ്ണന്‍ വിജയന്‍ എന്നിവരാണ് വ്യത്യസ്ത ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

വിനീത കോശി, രഞ്ജിത്ത് ശേഖര്‍ നായര്‍, ശ്രീജിത്ത്, ശ്രീനാഥ് ബാബു, വിജയ് ഇന്ദുചൂഡന്‍, ഐശ്വര്യ പൊന്നുവീട്ടില്‍, മഹേഷ് നായര്‍‌, സരിന്‍ ഹൃഷികേശന്‍, ഡോണ്‍ ബോസ്‍കോ ജി, ബീന ജിയോ, കഥ ബീന, മ്യൂസിക് ജിയോ, ജിയോ ബേബി, രാഹുല്‍ റിജി നായര്‍, അജയ്‍കൃഷ്ണന്‍ വി, കമല കൃഷ്ണ എന്നിവര്‍ക്കൊപ്പം ടിറ്റി എന്ന നായയും വ്യത്യസ്ത ചിത്രങ്ങളില്‍ കഥാപാത്രങ്ങളാവുന്നു. 

ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി ആണ്. സംഗീതം സിദ്ധാര്‍ഥ പ്രദീപ്. സൗണ്ട് മിക്സ് വിഷ്ണു പി സി. സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി, വിഷ്ണു പി സി. അഡീഷണല്‍ എഡിറ്റര്‍ ഷമല്‍ ചാക്കോ. മ്യൂസിക് 247 ന്‍റെ യുട്യൂബ് ചാനല്‍ വഴി പുറത്തിറക്കിയിരിക്കുന്ന ചിത്രം ലോക്ക് ഡൗണ്‍ കാലത്തെ വേറിട്ട കാഴ്ചാനുഭവമാണ്. 

Follow Us:
Download App:
  • android
  • ios