വിമാനം പറത്താൻ പഠിക്കുന്നതിന്റെ വീഡിയോയുമായി സുശാന്ത് സിംഗ്. 

എല്ലാവര്‍ക്കും ഓരോ ആഗ്രഹങ്ങളുണ്ടാകും. ആ ആഗ്രഹങ്ങള്‍ പിന്തുടരാനോ അല്ലെങ്കില്‍ സാധ്യമാക്കാനോ എല്ലാവര്‍ക്കും ധൈര്യമുണ്ടാകില്ല. എന്നാല്‍ തന്റെ ആഗ്രഹങ്ങള്‍ പിന്തുടരാനാണ് നടൻ സുശാന്ത് സിംഗ് ശ്രമിക്കുന്നത്. തന്റെ ആഗ്രഹങ്ങളില്‍ ഒന്നിനെ കുറിച്ചാണ് സുശാന്ത് ഏറ്റവും ഒടുവില്‍ സാമൂഹ്യമാധ്യമത്തില്‍ പറയുന്നത്.

View post on Instagram

വിമാനം പറത്താൻ ശ്രമിക്കുന്ന വീഡിയോയും സുശാന്ത് സിംഗ് ഷെയര്‍ ചെയ്‍തിട്ടുണ്ട്. 50 ആഗ്രഹങ്ങളില്‍ ഒന്ന് എന്ന് പറഞ്ഞാണ് സുശാന്ത് സിംഗ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിമാനത്തിന്റെ കോക്‍പിറ്റില്‍ ഇരിക്കുന്ന സുശാന്ത് സിംഗിനെ വീഡിയോയില്‍ കാണാം. തന്റെ ആഗ്രഹങ്ങള്‍ അക്കമിട്ട് നിരത്തി സുശാന്ത് സിംഗ് നേരത്തെ സാമൂഹ്യമാധ്യമത്തില്‍ രംഗത്ത് എത്തിയിരുന്നു. ക്രിക്കറ്റ്, ടെന്നീസ്, അന്റാര്‍ടിക്ക സന്ദര്‍ശിക്കുക, സൌജന്യ വിദ്യാഭ്യാസത്തിനായി പ്രവൃത്തിക്കുക തുടങ്ങി ഒട്ടേറെ ആഗ്രഹങ്ങളെ കുറിച്ചാണ് സുശാന്ത് സിംഗ് പറയുന്നത്.