നടൻ സുശാന്ത് സിംഗ് രാജ്‌‍പുതിന്റെ മുൻ മാനേജര്‍ ദിഷ സലൈൻ  ആത്മഹത്യ ചെയ്‍തു. മുംബൈയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ദിഷ സലൈൻ ആത്മഹത്യ ചെയ്‍തത്.

ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല. പക്ഷേ ദിഷ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് പ്രതിശ്രുത വരന് ഒപ്പമായിരുന്നുവെന്ന് വാര്‍ത്തകളുണ്ട്. ദിഷയുടെ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദിഷയുടെ പ്രതിശ്രുത വരന്റെയും മൊഴി രേഖപ്പെടുത്തി. പിആര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു കരിയര്‍ തുടങ്ങിയ ദിഷ സെലിബ്രിറ്റി ടാലന്റ് മാനേജര്‍ രംഗത്ത് ശ്രദ്ധേയയായിരുന്നു. റിയ ചക്രബര്‍തി, വരുണ്‍ തുടങ്ങിയവര്‍ക്ക് ഒപ്പം ദിഷ പ്രവര്‍ത്തിച്ചിരുന്നു.