ഷാൻ കേച്ചേരി സംവിധാനം ചെയ്യുന്ന 'സ്വച്ഛന്ദമൃത്യു' എന്ന ചിത്രം മെയ് പതിനഞ്ചിന് പ്രദർശനത്തിനെത്തും.

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന സ്വച്ഛന്ദമൃത്യു മെയ് പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു. ദയാവധം പ്രമേയമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയകുമാർ, കോട്ടയം സോമരാജ്, ഡോ. സൈനുദ്ദീൻ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്റഫ്, നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരും അഭിനയിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവ്വഹിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

സുധിന്‍ലാൽ, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ ഷിനോ ഷാബി, പ്രൊഡക്ഷൻ കൺട്രോളർ ദീപു എസ് കുമാർ, കല സാബു എം രാമൻ, മേക്കപ്പ് അശ്വതി, വസ്ത്രാലങ്കാരം വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു കലഞ്ഞൂർ, സ്റ്റിൽസ് ശ്യാം ജിത്തു, ഡിസൈൻ സൂരജ് സുരൻ, വിതരണം 72 ഫിലിംസ്, ഇതിൻസ്, പി ആർ ഒ- എ എസ് ദിനേശ്.