'പപ്പയുടെ പകുതി ഭാഗവും മൂന്ന് വര്‍ഷം മുന്‍പ് മമ്മിയോടൊപ്പം പോയതായിരുന്നു'.
മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്വപ്‌ന ട്രീസ. മന്ദാരം എന്ന സീരിയലിലൂടെയാണ് സ്വപ്ന ട്രീസ അഭിനയരംഗത്തേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോളിതാ അച്ഛന്റെ മരണവിവരം പങ്കുവെച്ച് ഹൃദയസ്‍പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സ്വപ്‍ന.
''സമാധാനമായി വിശ്രമിക്കൂ പപ്പാ.. ഒരാഴ്ച മുന്‍പാണ് ഞാന്‍ പപ്പയോടൊപ്പം മനോഹരമായ നിമിഷങ്ങള്‍ ചിലവഴിച്ചത്. അത് നമ്മുടെ അവസാന കൂടിക്കാഴ്ചയാണെന്ന് എനിക്കറിയില്ലായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം മാറി. ചില വിടവാങ്ങലുകള്‍ മുന്നറിയിപ്പില്ലാതെ വരുന്നു, വാക്കുകള്‍ക്ക് ഒരിക്കലും നികത്താന്‍ കഴിയാത്ത ഒരു നിശബ്ദത അവശേഷിപ്പിക്കുന്നു. പപ്പ ഇപ്പോള്‍ മമ്മിയോടൊപ്പം സന്തോഷമായിരിക്കുന്നു എന്ന് ഞങ്ങള്‍ക്കറിയാം. പപ്പയുടെ പകുതി ഭാഗവും മൂന്ന് വര്‍ഷം മുന്‍പ് മമ്മിയോടൊപ്പം പോയതായിരുന്നു. ഇപ്പോള്‍ മമ്മിയുമായി വീണ്ടും ഒന്നായപ്പോള്‍ പപ്പ പൂര്‍ണനായിരിക്കുന്നു. രണ്ടുപേരെയും ഒരുപാട് സ്‌നേഹിക്കുന്നു, ഒരുപാട് മിസ്സ് ചെയ്യുന്നു. അത്രയുമധികം'', എന്നാണ് അച്ഛന്റെ മരണവിവരം പങ്കുവച്ച് സ്വപ്‌ന കുറിച്ചത്. സീരിയൽ രംഗത്തെ സ്വപ്നയുടെ അടുത്ത സുഹൃത്തും നടിയുമായ ഗോപിക അനിൽ ഉൾപ്പെടെയുള്ളവർ പോസ്റ്റിനു താഴെ സ്വപ്‍നക്ക് ആശ്വാസവാക്കുകളുമായി കമന്റ് ചെയ്തിട്ടുണ്ട്.
മന്ദാരം എന്ന സീരിയലിലൂടെയാണ് സ്വപ്ന ട്രീസ അഭിനയരംഗത്തേക്ക് എത്തുന്നത്. അതിനു മുൻപ് മോഡലിംഗിലും താരം സജീവമായിരുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ജ്വാലയായിലെ സെലീന എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകര്‍ക്ക് കൂടുതൽ യങ്കരിയാകുന്നത്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക് സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് മാനസ് സേവ്യറിന് സോഫ്റ്റ് വെയർ ബിസിനസാണ്. ഒരു മകളുണ്ട്. കുടുംബം മസ്കറ്റിൽ സെറ്റിൽഡാണെന്നും അഭിനയത്തിനിടയ്ക്കുള്ള ഇടവേളകളിൽ താൻ മസ്കറ്റിൽ പോയി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാറാണ് പതിവെന്നും സ്വപ്ന പറഞ്ഞിരുന്നു.
