ലുക്കിന് പ്രാധാന്യം നൽകാറുണ്ടെന്ന് സമ്മതിച്ച താരം, സൗന്ദര്യത്തിനൊപ്പം പരസ്പരം ബഹുമാനിക്കുന്ന, കുടുംബത്തെ സ്നേഹിക്കുന്ന, വികാരങ്ങൾക്ക് വിലനൽകുന്ന ഒരാളെയാണ് പങ്കാളിയായി ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. Swasika Vijay about her partner
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സ്വാസിക. മിനിസ്‌ക്രീനിലൂടെ കരിയർ ആരംഭിച്ച് പിന്നീട് സിനിമയിലെത്തിയ സ്വാസിക മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരുന്നു. സൂര്യ നായകനായി എത്തിയ ആർജെ ബാലാജി ചിത്രം കറുപ്പിലും സ്വാസിക മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. പലപ്പോഴും കുടുംബജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തുറന്നുപറയുന്നതിലൂടെ സ്വാസിക സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാവാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ സ്വാസിക പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാവുന്നത്. നല്ല ലുക്ക് ഉള്ള കാണാൻ സൗന്ദര്യമുള്ള ആളെ കല്യാണം കഴിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സ്വാസിക. ഫാന്റസിയും റിയാലിറ്റിയും ചേർന്നാണ് താൻ ഇപ്പോഴും ചിന്തിക്കാരെയുള്ളതെന്നും ലുക്ക് നോക്കാറില്ല എന്ന് താൻ ഒരിക്കലും പറയില്ലെന്നും സ്വാസിക പറയുന്നു. ജെഎഫ്ഡബ്ല്യൂ എന്ന യോയുബി ചാനലിന് നൽകിയ അബ്ഹജിമുഖത്തിലായിരുന്നു സ്വാസികയുടെ പ്രതികരണം.
"ഞാനെപ്പോഴും ലുക്കിന് വാല്യു കൊടുക്കുന്നയാളാണ്. അത് തെറ്റാണെന്ന് ഒരുപാട് പേർക്ക് തോന്നാം. പക്ഷേ എന്റെ കാഴ്ചപ്പാടിൽ എനിക്ക് അതാണ് ഇഷ്ടം. എനിക്ക് നല്ല സൗന്ദര്യമുള്ള ഒരു പുരുഷൻ വരണം എന്ന് തന്നെയായിരുന്നു ആഗ്രഹം. ലുക്കിൽ ഒന്നും കാര്യമില്ല, മനസാണ് നോക്കേണ്ടത് എന്നൊക്കെ ഒരുപാട് പേർ പറയാറുണ്ട്. അത് സത്യമാണ്. അതിൽ കാര്യമില്ലെന്ന് ഞാൻ പറയില്ല. പക്ഷേ എനിക്കെപ്പോഴും ലുക്കും പ്രധാനമാണ്. അത് ഞാൻ സത്യസന്ധമായി തന്നെ പറയുകയാണ്. അത് കുറേ പേർക്ക് തെറ്റായി തോന്നാം. പക്ഷേ എനിക്ക് അത് പ്രധാനമാണ്. എനിക്ക് വരുന്ന ആൾ സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അതെന്റെ ആഗ്രഹമാണ്. സ്വപ്നം കാണുന്നതിന് ആർക്കും ഒരു നിയന്ത്രണവുമില്ലല്ലോ. ഞാനൊരു ശിവഭക്തയാണ്. ഓം നമ: ശിവായ ഒക്കെ കാണുമ്പോൾ അതുപോലെ ലുക്കുള്ള ഒരാൾ വേണമെന്നുണ്ടായിരുന്നു. ഭർത്താവിന് വേണ്ട ഗുണം എന്താണ് ചോദിച്ചാൽ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. സ്ത്രീ, പുരുഷൻ അങ്ങനെയൊന്നുമില്ല. മനുഷ്യരെ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. ഇമോഷൻസിന് വില കൊടുക്കുന്ന ആളായിരിക്കണം. എന്റെ ഭർത്താവാകുന്ന ആൾ എന്നെ നോക്കുന്നതു പോലെ എന്റെ അച്ഛനെയും അമ്മയെയും നോക്കണം." സ്വാസിക പറയുന്നു.
"അവർക്ക് സമയം കൊടുക്കണം. എല്ലാവർക്കും പ്രചോദനമാകുന്ന തരത്തിലുള്ള ഒരു മനുഷ്യനായാൽ നന്നായിരിക്കും എന്നുണ്ടായിരുന്നു. ബഹുമാനം എല്ലാത്തിനേക്കാളും പ്രധാനമാണ്. അങ്ങനെയൊരാൾ വേണമെന്ന് ഞാൻ പ്രാർഥിക്കുമായിരുന്നു. എനിക്ക് ഇതിന് മുൻപ് ഒരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. അത് തെറ്റായ ചോയ്സ് അല്ലായിരുന്നു. നല്ല സൗന്ദര്യമുള്ള ആളായിരുന്നു അദ്ദേഹം. നന്നായി ബഹുമാനിക്കും നന്നായി സംസാരിക്കും. അങ്ങനെയെല്ലാം നല്ലതായിരുന്നു. പക്ഷേ പെട്ടെന്ന്, അദ്ദേഹത്തിന്റെ കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടായി. സാമ്പത്തിക പ്രശ്നങ്ങളൊക്കെ വരുമ്പോൾ പ്രണയവും കുടുംബവും അദ്ദേഹത്തിന് ഒരുപോലെ ഹാൻഡിൽ ചെയ്യാൻ പറ്റാതായി. കുടുംബ പ്രശ്നങ്ങൾ അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. അങ്ങനെയാണ് എന്റെ അടുത്ത് നിന്ന് അകന്നു പോകുന്നത്. ആ റിലേഷൻ അവസാനിക്കുന്നത് അങ്ങനെയാണ്. പക്ഷേ എന്റെ തെറ്റായ തീരുമാനം ആയിരുന്നില്ല അത്." സ്വാസിക കൂട്ടിച്ചേർത്തു.


