Asianet News MalayalamAsianet News Malayalam

ആമേൻ നായിക സ്വാതി റെഡ്ഡി വിവാഹമോചിതയാകുന്നോ?, ഇതാ കുറിക്കുകൊള്ളുന്ന മറുപടിയുമായി നടി- വീഡിയോ

സ്വാതി റെഡ്ഡി മറുപടി പറയുന്നതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയുമാണ്.

 

Swathi Reddy reacts to divorece report Amen Heroines response video hrk
Author
First Published Sep 28, 2023, 9:42 AM IST

തെന്നിന്ത്യയില്‍ നിരവധി ഹിറ്റുകളില്‍ നായികയായ താരമാണ് സ്വാതി റെഡ്ഡി. സ്വാതി റെഡ്ഡിയും ഭര്‍ത്താവ് വികാസും വിവാഹമോചിതരാകുന്നുവെന്ന് നേരത്തേ ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ നിന്ന് സ്വാതി റെഡ്ഡി നീക്കം ചെയ്‍തതതാണ് ഡിവോഴ്‍സ് വാര്‍ത്തകള്‍ പ്രചരിക്കാൻ കാരണം. വിവാഹമോചന വിഷയത്തില്‍ പ്രതികരിക്കാൻ തയ്യാറല്ല താൻ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാതി റെഡ്ഡി.

മന്ത് ഓഫ് മധു എന്ന ചിത്രത്തിന്റെ പ്രമോഷന് എത്തിയപ്പോഴായിരുന്നു സ്വാതി റെഡ്ഡിക്ക് വിവാഹ മോചന വാര്‍ത്തയെ കുറിച്ചുള്ള ചോദ്യം നേരിടേണ്ടി വന്നത്. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടെന്നാണ് തന്റെ നിലപാട് എന്നായിരുന്നു സ്വാതി റെഡ്ഡിയുടെ കുറിക്കുകൊള്ളുന്ന മറുപടി. വിവാഹമോചന വിഷയത്തില്‍ പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല താൻ എന്നും സ്വാതി റെഡ്ഡി വ്യക്തമാക്കി. മന്ത് ഓഫ് മധുവില്‍ പ്രധാന കഥാപാത്രമായി നവീൻ ചന്ദ്രയും എത്തുന്നു.

സ്വാതി റെഡ്ഡിയും വികാസ് ബാസുവും വിവാഹിതരായത് 2018ലായിരുന്നു. പൈലറ്റാണ് വികാസ് വാസു. നേരത്തെയും സ്വാതി റെഡ്ഡി ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്‍തിരുന്നു. അപ്പോഴും നടി സ്വാതി റെഡ്ഡി വിവാഹമോചിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ ആര്‍ക്കീവാക്കിയതാണ് എന്നായിരുന്നു അന്ന് സ്വാതി റെഡ്ഡി മറുപടി നല്‍കിയത്.

മലയാളി പ്രേക്ഷകര്‍ക്കും ഇഷ്‍ടപ്പെട്ട ഒരു താരമായ സ്വാതി റെഡ്ഡി ആമേനിലൂടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സ്വാതി റെഡ്ഡി ശോശന്ന എന്ന കഥാപാത്രമായിട്ടായിരുന്നു ഫഹദ് നായകനായ ആമേനില്‍ വേഷമിട്ടത്. ഫഹദിന്റെ സോളമന്റെ ജോഡിയായിരുന്നു സ്വാതിയുടെ കഥാപാത്രമായ ശോശന്ന. സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു. തിരക്കഥ പി എസ് റഫീഖായിരുന്നു. അനില്‍ രാധാകൃഷ്‍ണ മേനോന്റെ സംവിധാനത്തിലുള്ള ചിത്രമായ 'നോര്‍ത്ത് 24 കാത'ത്തിലും പ്രധാന കഥാപാത്രമായി സ്വാതി എത്തിയിരുന്നു.  ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള 'ഡബിള്‍ ബാരലി'ലും വേഷമിട്ട സ്വാതി റെഡ്ഡി ജയസൂര്യ നായകനായ 'തൃശൂര്‍ പൂര'ത്തിലും നായികയായി.

ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാൻ മോഹൻലാലും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios